കോതമംഗലം: രാസലഹരിയുമായി ആസാം സ്വദേശി കോതമംഗലത്ത് പിടിയിൽ. അബു ഹനീഫിനെ(43)യാണ് 6.669 ഗ്രാം രാസലഹരിയും 38,500 രൂപയുമായി പിടികൂടിയത്. കോഴിപ്പിള്ളി ഭാഗത്തു ഇന്നലെ രാത്രി പത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ വി.എ. ഷമീർ, പി.ബി. ലിബു, കെ.എ. റസാക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എം. ഉബൈസ്, വി.ഐ. ബിൻസാർ എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : nattu vishesham Assam native arrested possession