x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്രി​ക്ക​ട​യി​ൽ ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് കു​ത്തേ​റ്റു


Published: August 9, 2026 06:33 AM IST | Updated: August 9, 2026 06:33 AM IST

കൊ​യി​ലാ​ണ്ടി: പ​ഴ​യ ചി​ത്ര ടാ​ക്കീ​സി​ന് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് ക​ത്തി​ക്കു​ത്തേ​റ്റു. ക​ട​യു​ട​മ​യാ​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി മു​ത്തു​കു​മാ​ർ, ജീ​വ​ന​ക്കാ​രാ​യ മ​ണി​ക​ണ്ഠ​ൻ, ശ​ര​വ​ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​ഴ​യ സ്കൂ​ട്ട​റി​ന്‍റെ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. വൈ​കീ​ട്ട് വാ​ഹ​നം വാ​ങ്ങാ​ൻ എ​ത്തി സം​സാ​രി​ച്ച ശേ​ഷം പോ​യ ആ​ളു​ക​ൾ രാ​ത്രി വീ​ണ്ടും ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ പ​ണം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.​മു​ത്തു​കു​മാ​റി​ന് ത​ല​യു​ടെ ഭാ​ഗ​ത്തും ചെ​വി​ക്ക് സ​മീ​പ​വും പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച മ​റ്റു​ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ക്ര​മി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : nattu vishesham Attack at scrap yard

Recent News

Corehub Up