x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​മ്പു​ദ​ണ്ഡു​കൊ​ണ്ട് ആക്രമണം: യു​വാ​വി​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 20, 2026 12:39 AM IST | Updated: August 20, 2026 12:39 AM IST

പ്രതീകാത്മക ചിത്രം

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി പെ​രു​ന്തു​രു​ത്തി സെ​ന്‍റ​റി​ൽ യു​വാ​ക്ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം.
സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി നി​സാം, സു​ഹൃ​ത്ത് അ​ലി എ​ന്നി​വ​ർ​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജി​ത്ത്, മി​ഥു​ൻ കൃ​ഷ്ണ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​രു​ന്തു​രു​ത്തി സെ​ന്‍റ​റി​ൽ ബൈ​ക്കി​ലി​രു​ന്ന് ഫോ​ൺ വി​ളി​ക്കു​ക​യാ​യി​രു​ന്നു നി​സാ​മും അ​ലി​യും.

ഈ ​സ​മ​യം സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ഇ​വ​രോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും​ചെ​യ്തു. പ്ര​തി​ക​ൾ നി​സാ​മി​നെ അ​സ​ഭ്യം​പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ചെ​യ്ത ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ​ശ്ര​മി​ച്ച അ​ലി​യെ​യും പ്ര​തി​ക​ൾ മ​ർ​ദി​ച്ചു. ഇ​തി​നി​ടെ ഒ​ന്നാം​പ്ര​തി സ്കൂ​ട്ട​റി​ൽ​നി​ന്ന് ഇ​രു​മ്പ് ദ​ണ്ഡ് എ​ടു​ത്ത് നി​സാ​മി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചു. ത​ല​വെ​ട്ടി​ച്ചു​മാ​റ്റി​യ​തി​നാ​ൽ അ​ടി നി​സാ​മി​ന്‍റെ നെ​റ്റി​യു​ടെ ഇ​ട​തു​വ​ശ​ത്താ​ണു​കൊ​ണ്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​സാ​മി​ന് മു​റി​വേ​റ്റു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​ക​ൾ ആ​ക്ര​മ​ണം​ന​ട​ത്തു​മ്പോ​ൾ ല​ഹ​രി​യു​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ പ​റ​ഞ്ഞു. എ​സ്ഐ എ.​വി. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags : injured NattuVishasham DistrictNews

Recent News

Corehub Up