മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായ തെരുവുനായ.
ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ തെരുവുനായ യാത്രക്കാരെ ആക്രമിക്കുന്നു.
ബസുകളുടെ സമീപംവരുന്ന യാത്രക്കാരെ തെരുവുനായ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരാളെ നായ കടിച്ചു. നായയെ പേടിച്ച് യാത്രക്കാർ ഓടിരക്ഷപ്പെടുകയാണ്.
ബസുകൾക്ക് സമീപം നില്ക്കുന്ന തെരുവുനായയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Tags : dog attacks NattuVishasham DistrictNews