x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​യെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മം നേ​രി​ടും: യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ


Published: June 22, 2026 04:27 AM IST | Updated: June 22, 2026 04:27 AM IST

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് ജി​ല്ല​യി​ലെ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചി​ല രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​വും മു‌​സ്‌​ലിം​ലീ​ഗി​ന്‍റെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളും തു​റ​ന്നു​പ​റ​ഞ്ഞാ​ൽ ആ​രെ​യും വ​ർ​ഗീ​യ​വാ​ദി​യാ​ക്കു​ന്ന സ്ഥി​തി​യാ​ണ് കേ​ര​ള​ത്തി​ൽ. ഭൂ​രി​പ​ക്ഷ ഹി​ന്ദു ജ​ന​വി​ഭാ​ഗ​ത്തെ സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്‌​ട്രീ​യ​മാ​യും ഒ​തു​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ശ​ബ്ദ​മു​യ​ർ​ത്തി​യ​തെ​ന്ന് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഒ​റ്റ​പ്പെ​ടു​ത്തി ഇ​ല്ലാ​താ​ക്കാ​മെ​ന്ന ആ​രു​ടെ​യും മോ​ഹം ന​ട​ക്കി​ല്ല. യോ​ഗ​ത്തി​ന്‍റെ സ്ഥാ​ന​ങ്ങ​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ സാ​ധി​ക്കാ​ത്ത​വ​രും യോ​ഗ​ത്തി​ൽ​നി​ന്നും ശാ​ഖാ​യോ​ഗ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​മാ​യ കു​ലം​കു​ത്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് യോ​ഗ​ത്തെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും ക​ള്ള​ക്കേ​സു​ക​ളു​ടെ പേ​രി​ൽ ആ​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മം. സി​പി​എ​മ്മി​ലെ അ​പ​ച​യം തു​റ​ന്നു​പ​റ​ഞ്ഞു എ​ന്ന കു​റ്റം മാ​ത്ര​മാ​ണ് അ​ടു​ത്തി​ടെ വെ​ള്ളാ​പ്പ​ള്ളി ചെ​യ്‌​ത​ത്.

ഇ​ട​തു സ​ർ​ക്കാ​രി​ന് മൂ​ന്നാം തു​ട​ർ​ഭ​ര​ണം ന​ഷ്ട​മാ​കാ​ൻ കാ​ര​ണം ഇ​ട​തു​മു​ന്ന​ണി​യി​ലെ കു​തി​കാ​ൽ​വെ​ട്ടും സി​പി​എം നേ​തൃ​നി​ര​യി​ലെ പാ​ളി​ച്ച​ക​ളു​മാ​ണ്. അ​ത് ഉ​ൾ​ക്കൊ​ള്ളാ​തെ ദ​യ​നീ​യ തോ​ൽ​വി​യു​ടെ കാ​ര​ണം വെ​ള്ളാ​പ്പ​ള്ളി ആ​ണെ​ന്ന് വ​രു​ത്തി​ത്തീർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ചി​ല നേ​താ​ക്ക​ൾ.

അ​ധി​കാ​ര​ത്തി​ന്‍റെ ബ​ല​ത്തി​ൽ ഇ​നി​യും പൊ​തു​മു​ത​ൽ കൊ​ള്ള​യ​ടി​ക്കാ​നാ​ണു ശ്ര​മ​മെ​ങ്കി​ൽ നേ​രി​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ​കു​മാ​ർ, പ​ന്ത​ളം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​നി​ൽ മു​ണ്ട​പ്പ​ള്ളി, സെ​ക്ര​ട്ട​റി ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up