വെള്ളരിക്കുണ്ട്: പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. വെസ്റ്റ് എളേരി പുങ്ങംചാല്‍ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുതരിപ്പണമായ ഓട്ടോ വെട്ടിപ്പൊളിച്ചാണ് രാജുവിനെ പുറത്തെടുത്തത്. രാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരുമാസം മുന്‍പ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് ലഭിച്ച പുതിയ ഗൂര്‍ഖ ജീപ്പ് ആണ് ഇടിച്ചത്. ഭാര്യ: സരിത. മക്കള്‍: സൗരവ്, സൗപര്‍ണിക.