അപകടത്തിൽപ്പെട്ട ഓട്ടോ
കല്ലമ്പലം: ദേശീയപാതയിൽ കെടിസിടി ആശുപത്രിക്കു സമീപം സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു വിദ്യാർഥികൾക്കു പരിക്കേറ്റു. കാലിനു ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മേവർക്കൽ ചോലോട്ടുവിള വീട്ടിൽ ബിജുവിനെ ആറ്റിങ്ങൽ വലിയ കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബസും എതിർദിശയിൽ വന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ആറ്റിങ്ങൽ ഫയർഫോഴ്സെത്തി ഹൈഡ്രോളിക് കട്ടറും ജാക്കിയും ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ നിസാര പരുക്കേറ്റ മൂന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചുവെന്നും പൊലിസ് വ്യക്തമാക്കി.
Tags : NattuVishasham DistrictNews