x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​​ത്ര​​ക്കാ​​രി​​ക്കു നേ​​രേ അ​​ശ്ലീ​​ല സം​​ഭാ​​ഷ​​ണം: ​ ഓ​​ട്ടോ​റി​ക്ഷാ ഡ്രൈ​​വ​​ര്‍ അ​​റ​​സ്റ്റി​​ല്‍


Published: May 26, 2026 04:54 AM IST | Updated: May 26, 2026 04:54 AM IST

ഏ​​നാ​​ത്ത്: യാ​​ത്ര​​ക്കാ​​രി​​ക്കു നേ​​രേ അ​​ശ്ലീ​​ല സം​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ര്‍ അ​​റ​​സ്റ്റി​​ല്‍. മ​​ണ്ണ​​ടി രാ​​ജേ​​ഷ് മ​​ന്ദി​​ര​​ത്തി​​ല്‍ രാ​​ജേ​​ഷി (40) നെ​​യാ​​ണ് ഏ​​നാ​​ത്ത് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​യാ​ളു​ടെ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ ഏ​​നാ​​ത്ത് ജം​​ഗ്ഷ​​നി​​ല്‍ വ​​ന്നി​​റ​​ങ്ങി​​യ യു​​വ​​തി​​യോ​​ടും അ​​മ്മ​​യോ​​ടും അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റു​​ക​​യും യു​​വ​​തി​​യോ​​ട് അ​​ശ്ലീ​​ല ഭാ​​ഷ​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യും ഇ​​ത് ചോ​​ദ്യം ചെ​​യ്ത മ​​റ്റ് ആ​​ളു​​ക​​ളോ​​ട് അ​​സ​​ഭ്യ​​വ​​ര്‍​ഷം ന​​ട​​ത്തു​​ക​​യും ചെ​​യ്ത​തി​നാ​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഏ​​നാ​​ത്ത് ടൗ​​ണി​​ല്‍നി​​ന്ന് ഓ​​ട്ടോ​​റി​​ക്ഷ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ഏ​​നാ​​ത്ത് എ​​സ്എ​​ച്ച്ഒ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ എ​​സ്എ​​ച്ച്ഒ ഷി​​ജി, എ​​സ്ഐ​​മാ​​രാ​​യ വി​​ഷ്ണു​​രാ​​ജ്, സു​​രേ​​ഷ്‌​​കു​​മാ​​ര്‍, എ​​സ് സി​​പി​​ഒ ഷൈ​​ന്‍​കു​​മാ​​ര്‍, സി​​പി​​ഒ ഷാ​​നു എ​​ന്നി​​വ​​ര്‍ ഉ​​ള്‍​പ്പെ​​ട്ട അ​​ന്വേ​​ഷ​​ണ സം​​ഘ​​മാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​തി​യെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.

Tags : nattu vishesham Autorickshaw driver arrested

Recent News

Corehub Up