പ്രതീകാത്മക ചിത്രം
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പഞ്ചായത്ത്, നഗരസഭാതല വെരിഫിക്കേഷന് കാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കടുത്തുരുത്തി ടൗണിലെ ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ മന്ത്രിമോന്‍സ് ജോസഫ് നിര്‍വഹിക്കും.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് അധ്യക്ഷത വഹിക്കും.
ലീഗല്‍ മെട്രോളജി ഓഫീസുകളില്‍നിന്ന് 15 കിലോമീറ്ററില്‍ കൂടുതല്‍ അകലെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഓട്ടോറിക്ഷ ഫെയര്മീറ്ററുകളുടെപരിശോധനയും മുദ്രവയ്പ്പും ജൂലൈ മുതല്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ തന്നെ നടത്തുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു.