പ്രേംപ്രകാശ്
കോട്ടയം: പ്രഫ. സി.ആര്. ഓമനക്കുട്ടന് ഫൗണ്ടേഷന് പുരസ്കാരം സിനിമ-സീരിയല്‍ നടനും നിര്‍മാതാവുമായ പ്രേംപ്രകാശിന്. 25,000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന അവാര്‍ഡ് 26നു കോട്ടയത്തു നടക്കുന്ന സി.ആര്. ഓമനക്കുട്ടന് അനുസ്മരണ സമ്മേളനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന് നല്‍കും.
സിനിമാരംഗത്ത് അരനൂറ്റാണ്ടിലേറെ നീണ്ട സമഗ്രസംഭാവന കണക്കിലെടുത്താണ് പ്രേംപ്രകാശിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
Tags : Nattuvishesham DistrictNews