x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ങ്കാ​ളി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: August 29, 2026 02:26 AM IST | Updated: August 29, 2026 02:26 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​ത്തി​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി അ​യ്യ​ങ്കാ​ളി​യു​ടെ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ന്നു.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​യ്യ​ങ്കാ​ളി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി അ​യ്യ​ങ്കാ​ളി​യു​ടെ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കെ​പി​എം​എ​സ് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മ​ന്‍​കു​ട്ടി, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു, സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി പി.​എ. ച​ന്ദ്ര​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. മോ​ഹ​ന​ന്‍, കോ​മ​ളം കു​ഞ്ഞി​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: ബി​ജെ​പി എ​സ്‌​സി മോ​ര്‍​ച്ച എ​റ​ണാ​കു​ളം ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​യ്യ​ന്‍​കാ​ളി ജ​യ​ന്തി ബി​ജെ​പി ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ജീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്‌​സി മോ​ര്‍​ച്ച ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് ത​ങ്ക​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ത​മം​ഗ​ലം: എ​സ്‌​സി എ​സ്ടി കോ-​ഓ​ർ​ഡി​നേ​ഷ​ന്‍ കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 163 -ാം ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശി കു​ഞ്ഞു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ൺ ഭ​നു​മ​തി രാ​ജു, കെ.​പി ബാ​ബു, അ​ബു മൊ​യ്തീ​ന്‍, എം.​എ​സ്. എ​ല്‍​ദോ​സ് പി.​സി. ജോ​ര്‍​ജ്, ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​ത്ത​ൻ​കു​രി​ശ്: മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 163 മ​ത് ജ​ന്മ​ദി​നാ​ഘോ​ഷം പു​ത്ത​ൻ​കു​രി​ശ് ബ്ലോ​ക്ക് ദ​ളി​ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ൻ​കു​രി​ശ് ടൗ​ണി​ൽ ന​ട​ത്തി.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ത്ത​ൻ​കു​രി​ശ് ബ്ലോ​ക്ക് ദ​ളി​ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഷ്പാ​ർ​ച്ച​ന മി​ൽ​മ എ​റ​ണാ​കു​ളം മേഖലാ ചെ​യ​ർ​മാ​ൻ സി.​എ​ൻ.​വ​ത്സ​ല​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up