x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമരപങ്കായം ചെത്തിമിനുക്കാൻ ഇനി ബേബിയില്ല

വെബ് ഡെസ്ക്
Published: August 1, 2026 11:50 PM IST | Updated: August 1, 2026 11:50 PM IST

ബേബി

കു​​മ​​ര​​കം: ക​ളി​വ​ള്ള​ങ്ങ​ൾ​ക്ക് തു​ഴ​യൊ​രു​ക്കാ​ൻ ഇ​നി ബേ​ബി​യി​ല്ല. മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ വി​വി​ധ ക്ല​ബു​ക​ൾ​ക്ക് വേ​ണ്ടി തു​ഴ ചെ​ത്തി നി​ർ​മി​ച്ചി​രു​ന്ന കു​​മ​​ര​​കം പാ​​മ്പാ​​ടി​​ത്ത​​റ വീ​​ട്ടി​​ൽ എം.​​ജെ ജോ​​ണി (ബേ​​ബി)​ ത​ന്‍റെ നൂ​റാം വ​യ​സ്സി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​ന്ത​രി​ച്ച​ത്.

മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​വ​ള്ള​ങ്ങ​ൾ ചീ​റി​പാ‍യാ​ൻ ന​ല്ല തു​ഴ​ച്ചി​ൽ​ക്കാ​ർ മാ​ത്രം പോ​രാ, തു​ഴ​ച്ചി​ൽ​ക്കാ​രു​ടെ കൈ​ക​ളി​ൽ ന​ല്ല തു​ഴ​യും ആ​വ​ശ്യ​മാ​ണ്. ന​​ല്ല മൂ​​ത്ത പ​​ന ചെ​​ത്തി വ​​ടി​​വൊ​​ത്ത തു​​ഴ​​ചെ​​ത്താ​​നു​ള്ള ബേ​ബി​യു​ടെ ക​​ര​​വി​​രു​​താ​ണ് ബേ​ബി​യെ തേ​ടി പ​ല​ദി​ക്കി​ൽ നി​ന്നും ആ​ളു​ക​ളെ​ത്താ​ൻ കാ​ര​ണ​മാ​യ​ത്.

ചു​​ണ്ട​​ൻ വ​​ള്ള​​ങ്ങ​​ളു​​ടെ അ​​മ​​ര പ​​ങ്കാ​​യം ചെ​​ത്തു​​ന്ന​​തി​​ൽ ബേ​​ബി​​യു​​ടെ ക​​ഴി​​വ് ഒ​​ന്ന് വെ​​റെ ത​​ന്നെ. ചു​​ണ്ട​​നി​​ലെ അ​​ഞ്ച് അ​​മ​​ര​​ക്കാ​​ർ​​ക്കും അ​​ഞ്ചി​​നം പ​​ങ്കാ​​യ​​ങ്ങ​​ളാ​​ണ് വേ​​ണ്ട​​ത്. ന​​ല്ല തേ​​ക്കി​​ൻ പ​​ല​​ക വ​​ടി​​വൊ​​ത്ത പ​​ങ്കാ​​യ​​ങ്ങ​​ളാ​​ക്കി രൂ​​പ​​പ്പെ​​ടു​​ത്താ​​ൻ ബേ​​ബി സ​​മ​​ർ​​ത്ഥ​​നാ​​യി​​രു​​ന്നു.​വ​​ള്ളം​​ക​​ളി മേ​​ഖ​​ല​​ക്ക് മ​​റ​​ക്കാ​​നാ​​കാ​​ത്ത സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യാ​​യി​​രു​​ന്നു നൂ​റാ​മ​ത്തെ വ​യ​സ്സി​ൽ ബേ​ബി​യു​ടെ മ​ട​ക്കം

Tags : Nattuvishesham DistrictNews DeepikaNews Baby

Recent News

Corehub Up