x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്യൂ​ട്ടീ​ഷ​ന്മാ​ര്‍ക്ക് ക്ഷേ​മ പെ​ന്‍ഷ​നും ഇ​ന്‍ഷ്വ​റ​ന്‍സും ഏ​ര്‍പ്പെ​ടു​ത്ത​ണം: ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: July 27, 2026 12:52 AM IST | Updated: July 27, 2026 12:52 AM IST

സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജീ​ന സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട്ട​യം: ബ്യൂ​ട്ടി​പാ​ര്‍ല​ര്‍ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ബ്യൂ​ട്ടീ​ഷ​ന്മാ​ര്‍ക്ക് പെ​ന്‍ഷ​നും ഇ​ന്‍ഷ്വ​റ​ന്‍സും ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് ബ്യൂ​ട്ടി പാ​ര്‍ല​ര്‍ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ലി മോ​നി​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജീ​ന സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ങ്ങ​ള്‍ക്കാ​യു​ള്ള ക്ലാ​സു​ക​ള്‍ വ്യാ​പാ​രി ക്ഷേ​മ ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍മാ​ന്‍ ഇ.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​ജി. ഐ​ശ്വ​ര്യ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബീ​ന ഷാ​ജി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ജി ജോ​സ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. സു​ഗ​ത​ന്‍, ബി​പി​ഒ​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​താ ജോ​ണ്‍, ജ​ല​ജ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, അ​നി​താ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ലി മോ​നി​ച്ച​ന്‍ (പ്ര​സി​ഡ​ന്‍റ്), ബീ​നാ ഷാ​ജി (സെ​ക്ര​ട്ട​റി), അ​നി​താ ഫി​ലി​പ്പ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishasham DistrictNews

Recent News

Corehub Up