പഴുത്ത് തുടങ്ങിയ കാപ്പിക്കുരു.
സുല്‍ത്താന്‍ ബത്തേരി: സീസണെത്തും മുമ്പേ കാപ്പിക്കുരു പഴുത്ത് തുടങ്ങിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഡിസംബര്‍ ആദ്യ വാരത്തോടെയാണ് ജില്ലയില്‍ സാധാരണ കാപ്പിക്കുരു വിളവെടുപ്പ് ആരംഭിക്കുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ താപനിലയിലെ വ്യത്യാസവും കാരണം സീസണ് എത്തുന്നതിന് മുമ്പേ കാപ്പിക്കുരു പഴുക്കാന്‍ ആരംഭിച്ചു.
ഡിസംബര്‍, ജനുവരി മാസത്തിലാണ് കാപ്പിക്കുരു പഴുത്ത് വിളവെടുപ്പിന് പാകമാകാറ്. വിളവെടുപ്പിന് ശേഷം ഫെബ്രുവരിയില്‍ വേനല്‍ മഴയും കൂടി ലഭിക്കുന്നതോടെ അടുത്ത വര്‍ഷത്തേക്കുള്ള പൂക്കള്‍ വിരിയാനും തുടങ്ങും. എന്നാല്‍ ഇതിനെല്ലാം തടസമാകുകയാണ് ഇപ്പോള്‍ കാപ്പിക്കുരു പഴുക്കാന്‍ തുടങ്ങിയത്.കഴിഞ്ഞദിവസങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. വിളവെടുപ്പിന് മുമ്പ് ശക്തമായ മഴ ലഭിച്ചാല്‍ കാപ്പിച്ചെടികളില്‍ പൂ വിരിയാന്‍ സാധ്യതയുണ്ട്.
പൂ വിരിഞ്ഞാല്‍ വിളവെടുപ്പ് സമയങ്ങളില്‍ അവ പൊഴിഞ്ഞ് നശിക്കുകയും വരും വര്‍ഷത്തെ വിളവെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ വര്‍ഷത്തെ മഴക്കുറവ് കര്‍ഷകരെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചത്. എന്നാല്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിനാല്‍ ഏതാനും കാര്‍ഷിക വിളകള്‍ക്ക് ഉപകാരപ്പെടുന്നുമുണ്ട്. തൊഴിലാളി ക്ഷാമം നേരിടുന്ന ഈ സമയങ്ങളില്‍ കൂലി കൊടുത്ത് കാപ്പിക്കുരു തെരഞ്ഞു പറിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് കര്‍ഷകര്‍ക്ക് ഭാരിച്ച ചെലവിനും ഇടയാക്കും. അപ്രതീക്ഷിത മഴ കാരണം കാപ്പിക്കുരു ഉണക്കിയെടുക്കാനും പ്രയാസമാണ്. നിലവില്‍ കുള്ളന്‍ കാപ്പിക്കുരു പല കര്‍ഷകരും വിളവെടുപ്പ് നടത്തിക്കഴിഞ്ഞു. എന്നാല്‍ പലരും ഉണക്കാനുള്ള പ്രതിസന്ധികാരണം ചാക്കുകളിലാക്കി ടാര്‍പായകൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. ഇത് കാപ്പിക്കുരു നശിക്കാനും ഇടവരുത്തും. കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റം കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനിടെയും വയനാടന്‍ കാപ്പി ബ്രാന്‍ഡിംഗ് പദ്ധതികള്‍ പേപ്പറുകളില്‍ ഉറങ്ങുന്നത് കര്‍ഷകരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നാണ് കാപ്പികര്‍ഷകര്‍ പറയുന്നത്.
Tags :