x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ കു​ട്ടി​ക​ള്‍​ക്ക് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ


Published: June 25, 2026 05:49 AM IST | Updated: June 25, 2026 05:49 AM IST

മാ​ന​ന്ത​വാ​ടി : പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്ത​ര അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്. അ​ദാ​ല​ത്തി​ല്‍ 100 ഓ​ളം പേ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി.

പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ എ​ണ്ണം തി​ക​യ്ക്കു​ന്ന​തി​നാ​യി സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും ശ​രി​യാ​യ രീ​തി​യി​ല്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ഘു​വാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ത​ത്സ​മ​യം ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി​യ​ത്.

ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് വ​രും ദി​വ​ങ്ങ​ളി​ലും രേ​ഖ​ക​ള്‍ കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ന​ട​ത്തി​യ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ജ​ന​ന മ​ര​ണ വി​ഭാ​ഗം ര​ജി​സ്ട്രാ​ര്‍ എ​സ്. ഷൈ​ജു, സ​ബ് ര​ജി​സ്ട്രാ​ര്‍ എ. ​തു​ഷാ​ര, അ​ശ്വ​തി രാ​ജ​ന്‍, ര​ഞ്ജു​ഷ, കെ.​വി. അ​ശ്വ​തി, ഡോ​മി​നി​ക് ലോ​ബോ, പി.​എ​സ്. വി​പി​ന്‍ എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up