x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏറ്റുമാനൂർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ വീ​ണ്ടും കു​ഴി​ക​ൾ: യാ​ത്ര​ക്കാ​ർ അ​പ​ക​ടഭീ​തി​യി​ൽ


Published: June 25, 2026 07:18 AM IST | Updated: June 25, 2026 07:18 AM IST

ഏ​റ്റു​മാ​നൂ​ർ - നീ​ണ്ടൂ​ർ റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലെ കു​ഴി​ക​ളി​ൽ ക​മ്പി പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ.

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ - നീ​ണ്ടൂ​ർ റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​ട​ച്ച കു​ഴി​ക​ളാ​ണ് വീ​ണ്ടും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മേ​ൽ​പാ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു മാ​റി ക​മ്പി​ക​ൾ തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ത് ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. കു​ഴി​ക​ളി​ൽനി​ന്ന് പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന ക​മ്പി​ക​ളി​ൽ ത​ട്ടി​യും ക​മ്പി ട​യ​റു​ക​ളി​ൽ കു​ത്തി​ക്ക​യ​റി​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് അ​ന്ന് വാ​ർ​ത്ത​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് തു​ട​ർ​ന്ന് കു​ഴി​ക​ൾ അ​ട​ച്ചെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ ത​ന്നെ ഈ ​കോ​ൺ​ക്രീ​റ്റ് ഇ​ള​കി​മാ​റി വീ​ണ്ടും കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ക​മ്പി​ക​ൾ ഇ​ള​കി പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ്. മു​മ്പ​ത്തേ​തു​പോ​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ക്കു​ന്ന​തി​നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ​ത്തു​വ​ർ​ഷം മാ​ത്ര​മാ​കു​ന്ന പാ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ഇ​ള​കി മാ​റി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പോ​ലും ശ​രി​യാ​യി ന​ട​ത്താ​തെ റെ​യി​ൽ​വേ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ട്ടു​ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up