x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ആ​ർ​എ​ല്ലി​ലേ​ക്ക് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ൽ​നി​ന്നു ക​ണ​ക്‌ഷ​ൻ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം


Published: June 25, 2026 07:27 AM IST | Updated: June 25, 2026 07:27 AM IST

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ വെ​​ള്ളൂ​​ർ കെ​​ആ​​ർ​​എ​​ല്ലി​​ലേ​​ക്ക് പ്ര​​ധാ​​ന കു​​ടി​​വെ​​ള്ള പൈ​​പ്പി​​ൽ​നി​​ന്നു ലൈ​​ൻ വ​​ലി​​ച്ച​​തി​​ൽ സി​​പി​എം ​വെ​​ള്ളൂ​​ർ ലോ​​ക്ക​​ൽ ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധ​വു​മാ‍യി രം​ഗ​ത്ത്. വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ത്താം വാ​​ർ​​ഡി​​ലെ​​യും അ​​ഞ്ചാം വാ​​ർ​​ഡി​​ലെ​​യും വീ​​ടു​​ക​​ളി​​ൽ കു​​ടി​​വെ​​ള്ള ക്ഷാ​​മം രൂ​​ക്ഷ​​മാ​​യി​​രി​​ക്കെ​​യാ​​ണ് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പൈ​​പ്പ് ലൈ​​ൻ വ​​ലി​​ച്ച​​തെ​​ന്ന് സി​​പി​​എം ആ​​രോ​​പി​​ച്ചു.

കു​​ടി​​വെ​​ള്ള ക്ഷാ​​മം രൂ​​ക്ഷ​​മാ​​കു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പ്ര​​ധാ​​ന കു​​ടി​​വെ​​ള്ള പൈ​​പ്പ് ലൈ​​നി​​ൽ​​നി​​ന്ന് വ്യാ​​വ​​സാ​​യി​​കാ​​വ​​ശ്യ​​ത്തി​​ന് ക​​ണ​​ക്‌​ഷ​​ൻ ന​​ൽ​​ക​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പ​​ഞ്ചാ​​യ​​ത്തും ​പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും പ​​രാ​​തി​​യും പ്ര​​തി​​ഷേ​​ധ​​വും അ​​റി​​യി​​ച്ചി​​ട്ടും രാ​​ത്രി​​യു​​ടെ മ​​റ​​വി​​ൽ കെ​​ആ​​ർ​​എ​​ല്ലി​​ലേ​​ക്ക് സ​​ർ​​വീ​​സ് ലൈ​​നി​​ൽ​​നി​​ന്ന് വ​​ലി​​യ വ്യാ​​സ​​മു​​ള്ള പൈ​​പ്പു​​പ​​യോ​​ഗി​​ച്ച് ക​​ണ​​ക്‌​ഷ​​ൻ ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

കെ ​​ആ​​ർ എ​​ല്ലി​​ൽ വ്യ​​വ​​സാ​​യ പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ ആ​​രം​​ഭി​​ക്കു​​മ്പോ​​ൾ കേ​​ര​​ള റ​​ബ​​ർ ലി​​മി​​റ്റ​​ഡി​​ന് ല​​ക്ഷ​​ക​​ണ​​ക്കി​​ന് ലി​​റ്റ​​ർ വെ​​ള്ളം ആ​​വ​​ശ്യ​​മാ​​യി വ​​രും. ഇ​​ത് പ​​മ്പിം​​ഗ് ലൈ​​നി​​ൽ നി​​ന്ന് നേ​​രി​​ട്ട് ന​​ൽ​​കി​​യാ​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കി​​ല്ലെ​​ന്ന് സി​​പി​​എം നേ​​തൃ​​ത്വം പ​​റ​​യു​​ന്നു.

ഗാ​​ർ​​ഹി​​ക ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന ഈ ​​തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് സി​​പി​​ഐ എം ​​വെ​​ള്ളൂ​​ർ ലോ​​ക്ക​​ൽ ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up