x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​ക​ച്ചാ​ലി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യമാ​കു​ന്നു


Published: June 25, 2026 07:36 AM IST | Updated: June 25, 2026 07:36 AM IST

ക​​റു​​ക​​ച്ചാ​​ൽ: ക​​റു​​ക​​ച്ചാ​​ൽ മേ​​ഖ​​ല​​യു​​ടെ ചി​​ര​​കാ​​ല ആ​​വ​​ശ്യ​​മാ​​യി​​രു​​ന്ന ക​​റു​​ക​​ച്ചാ​​ൽ ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്നു. ക​​റു​​ക​​ച്ചാ​​ലി​​ൽ ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ന് കാ​​ൽ നൂ​​റ്റാ​​ണ്ടി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ണ്ട്.

ഇ​​ന്ന​​ലെ ബ​​ജ​​റ്റി​​ന്‍റെ മ​​റു​​പ​​ടി പ്ര​​സം​​ഗ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി.​ഡി. സ​​തീ​​ശ​​ൻ ക​​റു​​ക​​ച്ചാ​​ലി​​ൽ ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്കു​​ക​​യും പ്രാ​​രം​​ഭ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ഒ​​രു കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്​​ത​​തി​​ലൂ​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ ചി​​ര​​കാ​​ല ആ​​വ​​ശ്യ​​മാ​​യി​​രു​​ന്ന ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ എ​​ന്ന സ്വ​​പ്നം പൂ​​വ​​ണി​​യു​​ക​​യാ​​ണ്.

ക​​റു​​ക​​ച്ചാ​​ൽ, നെ​​ടും​​കു​​ന്നം, ക​​ങ്ങ​​ഴ, മ​​ണി​​മ​​ല പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കും മ​​ല്ല​​പ്പ​​ള്ളി, മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കും ഏ​​റെ പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​ണ് നി​​ർ​​ദി​​ഷ്ട ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ. ഈ ​​മേ​​ഖ​​ല​​യി​​ലെ ഏ​​തെ​​ങ്കി​​ലും പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ തീ​​പി​​ടി​​ത്തം, തു​​ട​​ങ്ങി​​യ അ​​ത്യാ​​ഹി​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മ്പോ​​ൾ പാ​​മ്പാ​​ടി, ച​​ങ്ങ​​നാ​​ശേ​​രി തു​​ട​​ങ്ങി​​യ ഇ​​ട​​ങ്ങ​​ളി​​ൽ​നി​​ന്നാ​​ണ് അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​ക്കാ​​ർ എ​​ത്തു​​ന്ന​​ത് ഇ​​വ​​ർ എ​​ത്തു​​മ്പോ​​ഴേ​​ക്കും തീ​​പി​​ടി​​ത്ത​മു​​ണ്ടാ​​യ സ്ഥ​​ല​​ങ്ങ​​ൾ തീ​​പി​​ടി​​ച്ചു വ​​സ്തു​​വ​​ക​​ക​​ൾ​​ക്ക് നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ക്കു​​ക​​യും മ​​റ്റ് ദു​​ര​​ന്ത​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​കയുമാണ് പ​​തി​​വ്.

ഇ​​തി​​ന് പ​​രി​​ഹാ​​ര​​മാ​​യി ഈ ​​മേ​​ഖ​​ല​​യു​​ടെ മ​​ധ്യ​​സ്ഥാ​​ന​​ത്തു​​ള്ള ക​​റു​​ക​​ച്ചാ​​ലി​​ൽ ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എം​​എ​​ൽ​​എ റോ​​ണി കെ. ​ബേ​​ബി മു​​ൻ​​കൈ​​യെ​​ടു​​ത്ത് ന​​ട​​ത്തി​​യ പ്ര​​യ​​ത്ന​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ചി​​ര​​കാ​​ല അ​​ഭി​​ലാ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​ത്. ക​​റു​​ക​​ച്ചാ​​ൽ - ച​​ങ്ങ​​നാ​​ശേ​രി റോ​​ഡി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​ന് സ​​മീ​​പം അ​​ഞ്ചേ​​ക്ക​​റോ​​ളം സ്ഥ​​ലം സ​​ർ​​ക്കാ​​രി​​ന്‍റേ​​താ​​യു​​ണ്ട്. ഈ ​​സ്ഥ​​ല​​ത്താ​​ണ് ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ നി​​ർ​​മി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത് എ​​ന്ന് റോ​​ണി​​ക് കെ. ​​ബേ​​ബി എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up