x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശുചിമുറി മാ​​ലി​​ന്യം ത​​ള്ളു​​ന്ന ദൃ​​ശ്യം സി​​സി ടി​​വി കാ​​മ​​റ​​യി​​ല്‍


Published: June 25, 2026 07:34 AM IST | Updated: June 25, 2026 07:34 AM IST

ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ല്‍ ളാ​​യി​​ക്കാ​​ട്ട് ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന ദൃ​​ശ്യം സി​​സി ടി​​വി കാ​​മ​​റ​​യി​​ല്‍ പ​​തി​​ഞ്ഞ​​പ്പോ​​ള്‍.

ച​​ങ്ങ​​നാ​​ശേ​​രി: ബൈ​​പാ​​സി​​ല്‍ ളാ​​യി​​ക്കാ​​ട്ട് വാ​​ഹ​​ന​​ത്തി​​ലെ​​ത്തി​​ച്ചു ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന ദൃ​​ശ്യം സി​​സി ടി​​വി കാ​​മ​​റ​​യി​​ല്‍ ക​​ണ്ടെ​​ത്തി. സി​​സി​​ടിവി ദൃ​​ശ്യ​​ങ്ങ​​ളും ഇ​​തു​​സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​യും പോ​​ലീ​​സി​​നു കൈ​​മാ​​റി​​യ​​താ​​യി മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​മി ജോ​​സ​​ഫ് പ​​റ​​ഞ്ഞു. ദൃ​​ശ്യം പ​​രി​​ശോ​​ധി​​ച്ച് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ഡി​​വൈ​​എ​​സ്പി എ​​സ്. അ​​ഷാ​​ദ് ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.

ന​​ഗ​​ര​​സ​​ഭ​​യു​​ടെ 19-ാംവാ​​ര്‍​ഡി​​ല്‍ ബൈ​​പാ​​സ് റോ​​ഡി​​ല്‍ ളാ​​യി​​ക്കാ​​ടി​​നു സ​​മീ​​പം 24ന് ​​രാ​​ത്രി 11.33നും 32-ാം​​വാ​​ര്‍​ഡി​​ല്‍ പ​​റാ​​ല്‍ റോ​​ഡി​​നു സ​​മീ​​പം ക​​ഴി​​ഞ്ഞ ഏ​​ഴി​​ന് പു​​ല​​ര്‍​ച്ചെ 12.15നും ​​കെ​​എ​​ല്‍-10 എ​​എ​​ഫ്-3829 എ​​ന്ന ര​​ജി​​സ്റ്റ​​ര്‍ ന​​മ്പ​​ര്‍ പ​​തി​​പ്പി​​ച്ച വാ​​ഹ​​ന​​ത്തി​​ല്‍ എ​​ത്തി​​ച്ച് സെ​​പ്റ്റി​​ക് ടാ​​ങ്ക് മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ച്ച​​താ​​യി സി​​സി ടി​​വി കാ​​മ​​റ​​യി​​ല്‍ പ​​തി​​ഞ്ഞ​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി ന​​ഗ​​ര​​സ​​ഭ ക്ലീ​​ന്‍​സി​​റ്റി മാ​​നേ​​ജ​​രാ​​ണ് പോ​​ലീ​​സി​​ല്‍ പ​​രാ​​തി സ​​മ​​ര്‍​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​രി​​സ​​ര വാ​​സി​​ക​​ള്‍​ക്കും യാ​​ത്ര​​ക്കാ​​ര്‍​ക്കും ദു​​ര്‍​ഗ​​ന്ധ​​വും ആ​​രോ​​ഗ്യ പ്ര​​ശ്‌​​ന​​ങ്ങ​​ളും സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​ല്‍ ഇ​​ത്ത​​രം ക്രി​​മി​​ന​​ല്‍ സം​​ഘ​​ങ്ങ​​ള്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്.

മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​രെ​​യും ക്രി​​മി​​ന​​ല്‍ സം​​ഘ​​ങ്ങ​​ളെ​​യും ക​​ണ്ടെ​​ത്താ​​ന്‍ ന​​ഗ​​ര​​സ​​ഭ ബൈ​​പാ​​സ് റോ​​ഡി​​ല്‍ ഒ​​രു ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​ മു​​ട​​ക്കി വൈ​​ദ്യു​​തി പോ​​സ്റ്റി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന പോ​​ര്‍​ട്ട​​ബി​​ള്‍ സി​​സി​​ടി​​വി കാ​​മ​​റ​​യ്ക്ക് ചു​​വ​​ട്ടി​​ലാ​​ണ് മാ​​ലി​​ന്യം ത​​ള്ള​​ല്‍ തു​​ട​​രു​​ന്ന​​തെ​​ന്ന് ഇ​​ന്ന​​ലെ ദീ​​പി​​ക റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു. ബൈ​​പാ​​സ് റോ​​ഡി​​ന്‍റെ ഒ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്താ​​ണ് ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും ക​​ക്കൂ​​സ് മാ​​ലി​​ന്യം വ്യാ​​പ​​ക​​മാ​​യി ഒ​​ഴു​​ക്കു​​ന്ന​​ത്. ആ​​ല​​പ്പു​​ഴ, ചേ​​ര്‍​ത്ത​​ല, കാ​​യം​​കു​​ളം, മാ​​ന്നാ​​ര്‍ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മു​​ള്ള സം​​ഘ​​ങ്ങ​​ളാ​​ണ് ക​​ക്കൂ​​സ് മാ​​ലി​​ന്യം ശേ​​ഖ​​രി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​പ​​രി​​ധി​​യി​​ല്‍ എ​​ത്തി​​ച്ച് ത​​ള്ളു​​ന്ന​​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up