x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംസി റോഡരികിൽ പുല്ല് വളർത്തൽ പദ്ധതിയോ ?


Published: June 25, 2026 07:30 AM IST | Updated: June 25, 2026 07:30 AM IST

എം​​സി റോ​​ഡരികിൽ കുറവിലങ്ങാട് പു​​ല്ല് വ​​ള​​ർ​​ന്നുനി​​ൽ​​ക്കു​​ന്ന കാ​​ഴ്ച.

കു​​റ​​വി​​ല​​ങ്ങാ​​ട്: എം​​സി റോ​​ഡി​​ലെ ദു​​ര​​വ​​സ്ഥ​​യി​​ൽ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സം. എം​​സി റോ​​ഡി​​ൽ വ​​ള​​ർ​​ന്നു പ​​ന്ത​​ലി​​ച്ച് നി​​ൽ​​ക്കു​​ന്ന പു​​ല്ലു​​ചെ​​ത്തി ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്ക് കൊ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കൂ​​ടിവ​​രു​​ന്ന കാ​​ഴ്ച​​ക​​ൾ സാ​​ധാ​​ര​​ണം.

കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത​​ൽ കൂ​​ത്താ​​ട്ടു​​കു​​ളം വ​​രെ യാ​​ത്ര​​ചെ​​യ്താ​​ൽ എം​​സി റോ​​ഡ​​രികി​​ലെ പു​​ല്ല് ചെ​​ത്തി വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ക്കി വീ​​ടു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന നി​​ര​​വ​​ധി സം​​ഘ​​ങ്ങ​​ളെ കാ​​ണാ​​നാ​​കും.

ഒ​​ന്നാം ന​​മ്പ​​ർ സം​​സ്ഥാ​​ന ഹൈ​​വേ​​യാ​​യ എം​​സി റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ വ​​ള​​രെ ഉ​​യ​​ർ​​ന്ന് പു​​ല്ലു വ​​ള​​ർ​​ന്ന് പ​​ന്ത​​ലി​​ച്ച് നി​​ൽ​​ക്കു​​ക​​യാ​​ണ്. ഈ ​​പു​​ല്ലാ​​ണ് വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തി ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് പു​​ല്ലു​​ചെ​​ത്താ​​ൻ എ​​ത്തു​​ന്ന​​ത്. പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ഒ​​ന്നി​​ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ണ് പു​​ല്ല് കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്.

ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്ക് ആ​​ഹാ​​രം എ​​ന്ന​​തി​​ന​​പ്പു​​റം റോ​​ഡി​​ലെ പ​​ച്ചി​​ലപ്പട​​ർ​​പ്പു​​ക​​ൾ ഒ​​ഴി​​വാ​​കു​​മെ​​ന്ന ആ​​ശ്വാ​​സ​​ത്തി​​ലാണ് നാ​​ട്ടു​​കാ​​ർ. ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ വീ​​ട്ടു​​കാ​​ർ പു​​ല്ലും പ​​ള്ള​​യും വെ​​ട്ടി​​മാ​​റ്റി ഇ​​ഴ​​ജ​​ന്തു​​ക്ക​​ളു​​ടെ ഭീ​​ഷ​​ണി ഒ​​ഴി​​വാ​​ക്കു​​ന്നു​​ണ്ട്.

 

 

Tags : Local News Nattuvishesham Kottayam

Recent News

Corehub Up