x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​​ണ​​റ്റി​​ല്‍ വീ​​ണ​​യാ​​ളെ ര​​ക്ഷി​​ച്ച യു​​വാ​​വി​​ന് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ദ​​രം


Published: June 25, 2026 07:24 AM IST | Updated: June 25, 2026 07:24 AM IST

കി​​ണ​​റ്റി​​ല്‍ വീ​​ണ​​യാ​​ളെ ര​​ക്ഷി​​ച്ച കാ​​ഞ്ഞി​​ര​​ത്താ​​നം എ​​ലി​​വാ​​ലേ​​ല്‍ ബോ​​ണി പോ​​ളി​​ന് കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ഞ്ചാ​​യ​​ത്ത് ന​​ല്‍​കി​​യ ധീ​​ര​​ത​​യ്ക്കു​​ള്ള പു​​ര​​സ്‌​​കാ​​രം ജി

ക​​ടു​​ത്തു​​രു​​ത്തി: വെ​​ള്ളം കോ​​രു​​ന്ന​​തി​​നി​​ടെ കാ​​ല്‍ ച​​വി​​ട്ടി​​യി​​രു​​ന്ന മ​​ര​​ത്ത​​ടി ഒ​​ടി​​ഞ്ഞ് കി​​ണ​​റ്റി​​ല്‍ വീ​​ണ​​യാ​​ളെ ര​​ക്ഷി​​ച്ച യു​​വാ​​വി​​ന് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ദ​​രം. കാ​​ഞ്ഞി​​ര​​ത്താ​​ന​​ത്ത് സ്ലീ​​വാ ലൈ​​റ്റ് ആ​​ന്‍​ഡ് സൗ​​ണ്ട് സ്ഥാ​​പ​​നം ന​​ട​​ത്തു​​ന്ന എ​​ലി​​വാ​​ലേ​​ല്‍ ബോ​​ണി പോ​​ളി​​നെ​​യാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ഞ്ചാ​​യ​​ത്ത് ആ​​ദ​​രി​​ച്ച​​ത്.

ധീ​​ര​​ത​​യ്ക്കു​​ള്ള പു​​ര​​സ്‌​​കാ​​രം ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ​യും കു​​റ​​വ​​ങ്ങാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ബി മാ​​ണി​​യും ചേ​​ര്‍​ന്ന് ബോ​​ണി​​ക്ക് കൈ​​മാ​​റി. കി​​ണ​​റ്റി​​ല്‍ വീ​​ണ തെ​​ന്നാ​​ട്ടി​​ല്‍ ജോ​​ഷി ജോ​​സും പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

കാ​​ഞ്ഞി​​ര​​ത്താ​​നം തെ​​ന്നാ​​ട്ടി​​ല്‍ കു​​ഞ്ഞി​​ന്‍റെ മ​​ക​​ന്‍ ജോ​​ഷി ജോ​​സ് ക​​ഴി​​ഞ്ഞ 16നാ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ല്‍ വീ​​ണ​​ത്. വെ​​ള്ളം കോ​​രു​​മ്പോ​​ള്‍ ച​​വി​​ട്ടി​​യി​​രു​​ന്ന മ​​ര​​ത്ത​​ടി ഒ​​ടി​​ഞ്ഞ​​തോ​​ടെ ജോ​​ഷി കി​​ണ​​റ്റി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം വീ​​ട്ടി​​ല്‍ മ​​റ്റാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

കി​​ണ​​റ്റി​​ല്‍ കി​​ട​​ന്നു​​കൊ​​ണ്ടു​​ള്ള ജോ​​ഷി​​യു​​ടെ നി​​ല​​വി​​ളി കേ​​ട്ട സ​​മീ​​പ​​വാ​​സി​​യാ​​യ വീ​​ട്ട​​മ്മ അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ര്‍​ന്നാ​​ണ് അ​​യ​​ല്‍​വാ​​സി​​യാ​​യ ബോ​​ണി ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്ന​​ത്.
ഫ​​യ​​ര്‍​ഫോ​​ഴ്സി​​നെ വി​​ളി​​ച്ചു വി​​വ​​ര​​മ​​റി​​യി​​ച്ച ശേ​​ഷം ബോ​​ണി ക​​യ​​റി​​ല്‍ തൂ​​ങ്ങി കി​​ണ​​റ്റി​​ലേ​​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

കി​​ണ​​റ്റി​​ല്‍ വീ​​ണ ജോ​​ഷി ക​​യ​​റി​​ല്‍ തൂ​​ങ്ങി ജോ​​ഷി​​യെ സം​​ര​​ക്ഷി​​ച്ചു നി​​ര്‍​ത്തി. പി​​ന്നീ​​ട് ഫ​​യ​​ര്‍​ഫോ​​ഴ്സെ​​ത്തി വ​​ല ഉ​​പ​​യോ​​ഗി​​ച്ച് ജോ​​ഷി​​യെ ക​​ര​​യ്ക്കെ​​ത്തി​​ക്കു കയായിരുന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up