രക്ഷാപ്രവര്‍ത്തനം നടത്തിയ പാമ്പാടി മറ്റത്തില്‍പറമ്പില്‍ ഫ്യൂവല്‍സിലെ ജീവനക്കാരന് രാജു ഏബ്രഹാമിനെ പാമ്പാടി വിമലാംബിക സീനിയ
പാമ്പാടി: അപകടത്തില്‍പ്പെട്ട കാറിൽനിന്നു പുക ഉയരുന്നതു കണ്ട് ഫയര്‍ എക്സ്റ്റിൻഗ്വിഷര് ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയ പെട്രോള്‍ പമ്പ് ജീവനക്കാരനെ പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
പാമ്പാടി മറ്റത്തില്‍പറമ്പില്‍ ഫ്യൂവല്സിനു മുന്നില്‍ അപകടത്തില്‍പ്പെട്ട ഒരു കാറില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ടതോടെ ഫ്യൂവല്‍സിലെ ജീവനക്കാരനായ രാജു ഏബ്രഹാം പമ്പില്‍ സ്ഥാപിച്ചിരുന്ന ഫയര്‍ എക്സ്റ്റിൻഗ്വിഷർ ഉപയോഗിച്ചു തീയണയ്ക്കുകയായിരുന്നു.
സ്കൂള്‍ മാനേജര്‍ ഫാ.ഡോ. പ്രദീപ് വാഴത്തറമലയില്‍, പ്രിന്‍സിപ്പൽ റൂബി ബെന്നി, വൈസ് പ്രിന്‍സിപ്പല്‍ എ.ജെ. അഗസ്റ്റിന്, കെ. ജി. ഇന്‍ചാര്‍ജ് സിസ്റ്റര്‍ ബിന്ദു, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോസഫ്, രഞ്ജു കുര്യന്, ജെനു ജോണ്‍, സ്കൂള്‍ ഹെഡ് ബോയ് ജോയല്‍ സജി, ഹെഡ് ഗേള്‍ അലീന സൂസന് ജേക്കബ്, മറ്റത്തില്‍പറമ്പില്‍ ഫ്യുവല്‍സിന്റെ മാനേജര്‍ ലൂക്ക് എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam