x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; 16 പേ​ര്‍ പി​ടി​യി​ല്‍


Published: June 25, 2026 06:56 AM IST | Updated: June 25, 2026 06:56 AM IST

പേ​രൂ​ര്‍​ക്ക​ട: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​രു​ള്‍ ആ​ര്‍.​ ബി കൃ​ഷ്ണ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 16 പേ​രെ പി​ടി​കൂ​ടി. സി​റ്റി പോ​ലീ​സും വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലെ ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന് മൊ​ത്തം ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up