കുമരകത്തെ കള്ള് ഷാപ്പുകളിലും ബാറുകളിലും ഹോട്ടലുകളിലും ആരോഗ്യ വകു പ്പ് നടത്തിയ പരിശോധന.
കുമരകം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുമരകത്തെ കള്ള് ഷാപ്പുകളിലും ബാറുകളിലും ഹോട്ടലുകളിലും മിന്നൽ പരിശോധന നടത്തി.
ലൈസൻസില്ലാതെയും ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വൃത്തിരഹിതമായും മലിനമായ സാഹചര്യങ്ങളിലും പാചകം ചെയ്യുന്നതുമായി കണ്ടെത്തിയ കുമരകം ഒന്നാം കലുങ്കിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ഭക്ഷണ നിർമണവും വിതരണവും താത്കാലികമായി നിർത്തിവക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ ഉത്തരവ് നൽകി. കുമരകത്തെ രണ്ട് സ്ഥാപനങ്ങൾ ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നൽകി.
തുടർ ദിവസങ്ങളിൽ പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉൾപ്പെടെയുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ എം. ബിബീഷ്, ഹെൽത്ത് സൂപ്പർവൈസർ കാളിദാസ് ജുനിയർ എച്ച്ഐമാരായ ഷിബു, നിജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kottayam