വെള്ളറട പോലീസ് സ്റ്റേഷനില്‍ തൊണ്ടി വാഹനങ്ങള്‍ കൂട്ടിയിട്ടനിലയിൽ.
വെള്ളറട : വെള്ളറട പോലീസ് സ്റ്റേഷനു സമീപം നിരവധി വാഹനങ്ങള്‍ പല കേസുകളിലായി പിടികൂടി സൂക്ഷിച്ചവ കാടുമൂടി പാമ്പ് വളര്‍ത്തല്‍ കേന്ദ്രമായി മാറിയെന്ന് നാട്ടുകാരുടെ ആക്ഷേപം.
കഞ്ചാവ്, ചാരായം, എം ഡിഎംഎ കടത്തുൾപ്പെടെ നിരവധി നിരവധി കേസുകളില്‍പെട്ട് ഒരുകാലത്തും പുറത്തിറങ്ങാന്‍ സാധ്യതയില്ലാ ത്ത വാഹനങ്ങളാണ് കാടു മൂടി തുരുമ്പെടുത്തു നശിക്കുന്നത്. തൊണ്ടി വാഹനങ്ങള്‍ കുമിഞ്ഞുകൂടി സ്റ്റേഷന് പരിസരം മുഴുവനും പാമ്പുകളുടെയും മറ്റു ഇഴജന്തുക്കളുടെയും വാസസ്ഥലമായി മാറി.
പല സമയങ്ങളിലും മുള് പടര്പ്പുകള്ക്കിടയില്നിന്നു പോലീസ് സ്റ്റേഷനിലേക്കു കയറുന്ന ഇഴജന്തുക്കളെ പാമ്പുപിടുത്തക്കാരെ വിളിച്ചു വരുത്തി പിടികൂടി ഉള്‍ക്കാടുകളില്‍ തുറന്നു വിടുന്ന ജോലിയും വെള്ളറട പോലീസിന് സ്വന്തം. പുറത്തിറങ്ങാന്‍ കഴിയില്ല എന്നുറപ്പുള്ളകേസില്പെട്ടു കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു വിറ്റാ ലും സര്‍ക്കാരിന് ലക്ഷങ്ങളുടെ ലാഭം ഉണ്ടായേനെ. എന്നാല്‍ ആര്‍ക്കും പ്രയോജനമില്ലാതെ സ്റ്റ േഷന് പരിസരത്തു ലക്ഷം രൂപയുടെ വാഹനങ്ങളാണ് തുരുമ്പെടുത്തു നശിക്കുന്നത്.
സ്ഥല പരിമിതികൊണ്ട് ഇവിടെ വീര്‍പ്പുമുട്ടുന്ന സാഹചര്യവുമുണ്ട്. സ്റ്റേഷനിലെ ജീവനക്കാര്‍ക്കുതന്നെ പുറത്തിറങ്ങി സ്വസ്ഥമായി നില്ക്കാന് കഴിയാത്ത അവസ്ഥയാണുള്ളത്. പരാതി നൽകാൻ സ്റ്റേഷനി ലെത്തുന്നവർക്കും സമാധാനമായി പരിസരത്തു നില്ക്കാന് കഴിയാത്ത സാഹചര്യമാണ്. ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണമെന്നാണ് ആവശ്യം.
വാഹനങ്ങൾ ഇവി ടെ നിന്നും മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തേക്കു മാറ്റു കയോ ലേലം ചെയ്തു വിൽക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Thiruvananthapuram