കുമരകം സെന്റ് ജോൺസ് അഗാപ്പെ സ്കൂളിലെ കുട്ടികൾ അർജന്റീന ജേഴ്സിയിൽ.
കുമരകം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ 39-ാമത് ജന്മദിനം കുമരകത്തെ അർജന്റീന ആരാധകർ കെഎസ്എസ്എസ് സെന്റ് ജോൺസ് അഗാപ്പെ ഡേ കെയർ സെന്റർ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ചു.
ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കുമരകം ചന്തക്കവലയിൽ മെസിയുടെ കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ച ആരാധകർ ആഘോഷങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ ഫ്ലെക്സ് ബോർഡും സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം കാരുണ്യത്തിന്റെ സ്പന്ദനമാകണമെന്ന
ആഗ്രഹം മുനിർത്തി ഫ്ലക്സ് ഉപേക്ഷിക്കുകയും മുപ്പതിലധികം വരുന്ന അംഗവൈകല്യങ്ങളുള്ള സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണവിതരണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ബിരിയാണി വിതരണം ചെയ്തു.
ഭക്ഷണ വിതരണത്തിന് മുന്നോടിയായി മെസിക്ക് ജന്മദിനാശംസകൾ നേർന്നു. ആരാധകരും കുട്ടികളും ചേർന്ന് കേക്ക് മുറിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അർജന്റീനയുടെ ജേഴ്സി സമ്മാനിക്കുകയും ചെയ്തു.
Tags : Local News Nattuvishesham Kottayam