ചെറുതോണി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പിറന്നാളാഘോഷം. ഇടുക്കി ബ്ലോക്ക്പഞ്ചായത്ത് ചുരുളി ഡിവിഷനിൽ മത്സരിക്കുന്ന സോന ട്രീസ ജോബിയുടെ ഇരുപത്തിരണ്ടാം പിറന്നാളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ആഘോഷിച്ചത്.
ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയാണ് സോന. അട്ടിക്കളം വാർഡിൽ വീടുകയറി വോട്ടു ചോദിക്കുന്നതിനിടയിലാണ് സ്ഥാനാർഥി പിറന്നാൾ വിവരം വെളിപ്പെടുത്തിയത്. ഉടൻതന്നെ പിറന്നാളാഘോഷം പ്രവർത്തകർ ഏറ്റെടുത്തു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സ്ഥാനാർഥിക്കു കേക്കു നൽകി ആശംസകൾ നേർന്നു.
കീരിത്തോട് പുന്നയാർ സ്വദേശി കുന്നത്തുംപാറയിൽ ജോബി ജോർജിന്റെയും സിൻസിയുടെയും മകളാണ് സോന. പഞ്ചായത്തിലേക്കുള്ളആദ്യ മത്സരമാണെങ്കിലും വിദ്യാർത്ഥിരാഷ്ട്രീ യത്തിലൂടെ കടന്നുവന്ന് കെഎസ്യു യൂണിയൻ ഭാരവാഹിയായും എൻഎസ്എസ് വോളന്റിയറായും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.