വി.ടി. സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം വി.ടി. സൂരജ് എംഎൽഎ നിർവഹിച്ചു.
പ്രധാന അധ്യാപകൻ കെ.നിഷിത് റിപ്പോർട്ട് അവതരിപ്പിച്ചു.പിടിഎ പ്രസിഡന്റ് കെ.പി. സത്യൻ അധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വൈസ് പ്രസിഡന്റ് പി.സുജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്, പ്രിൻസിപ്പല്‍ എം. ശ്യാമിനി,എസ്എംസി ചെയർമാൻ ഇ. വിനോദ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, എൻ.ആലി, കെ ടി കെ റഷീദ്, കാസിം പുതുക്കുടി, സുനിൽകുമാർ കല്ലറക്കുറ്റി, സ്റ്റാഫ് സെക്രട്ടറി അഭിത എന്നിവർ പ്രസംഗിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളിലെ അധ്യാപകരെ ആദരിക്കുകയും ചെയ്തു.
Tags : Library NattuVishasham DistrictNews