റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകുന്നു.
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകി.
വിഭജനം പാലക്കാട് ഡിവിഷന്റെ സാന്പത്തിക ഭദ്രത, പ്രവർത്തനക്ഷമത, വികസനസാധ്യതകൾ എന്നിവയേയും കേരളത്തിന്റേയും മലബാർമേഖലയുടേയും ദീർഘകാല താത്പര്യങ്ങളേയും ബാധിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു.പുതിയ വിഭജനം പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുമെന്നും നിവേദനത്തിലുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ഷഫീക്ക്, ജില്ലാ ട്രഷറർ എം.എ. ജിതിൻ രാജ്, ജോയിന്റ് സെക്രട്ടറിമാരായ കെ. ഷൈജു, എ.എൻ. നീരജ്, വൈസ് പ്രസിഡന്റുമാരായ കെ. ശ്രീരാജ്, എ. മുഹമ്മദ് മുനീർ, ജില്ലാ കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ എന്നിവർ പങ്കെടുത്തു.
Tags : NattuVishasham DistrictNews