കണ്ണൂർ: ജില്ലയിൽ മുന്ന് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജപി. കണ്ണൂർ, അഴീക്കോട്, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കണ്ണൂരിൽ സി. രഘുനാഥും അഴീക്കോട് കെ.കെ. വിനോദ് കുമാറും പയ്യന്നൂരിൽ എ.പി. ഗംഗാധരനും മത്സരിക്കും. മുന്നണി സ്ഥാനാർഥികളേയും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും.
സി. രഘുനാഥ് (68)
കണ്ണൂർ നിയോജക മണ്ഡലത്തിൽ ബിജെപി ദേശീയ സമിതി അംഗം സി. രഘുനാഥ് ജനവിധി തേടും.1992 ല്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കും, 2001 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ജനവിധി തേടി. പിന്നീട് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടം നിയോജകമണ്ഡലത്തില്‍ പിണറായി വിജയനെതിരേ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. 2023 ലാണ് ബിജെപിയിൽ ചേരുന്നത്. 2024 ൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാര്‍ഥിയായി. ഭാര്യ: മോണിക. മക്കൾ: അര്ജുന്, നിരഞ്ജന്.
കെ.കെ. വിനോദ്കുമാര്‍ (58)
അഴിക്കോട് നിയോജക മണ്ഡലത്തിൽബിജെപി കണ്ണൂർ നോർത്ത് ജില്ലാപ്രസിഡന്റായ കെ.കെ. വിനോദ് കുമാര്‍ (58) മാറ്റുരയ്ക്കും. എടചൊവ്വ സ്വദേശിയായ വിനോദ്കുമാർ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഖ്യാധ്യാപകനായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളര്‍ന്നുവന്ന അദ്ദേഹം പിന്നീട് കണ്ണൂരിലെ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരികയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യ അങ്കമാണ്.
യുവമോർച്ച നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ്, യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസോസിയേറ്റ് എൻസിസി ഓഫീസറായും പ്രവർത്തിച്ചിരുന്നു. നാറാത്ത് സ്വദേശിയായ വിനോദ് കുമാർ ഇപ്പോൾ മേലെചൊവ്വയിലാണു താമസം.ഭാര്യ: കെ.കെ. മോനിഷ. മകൾ: അചലജ വിനോദ്.
എ.പി. ഗംഗാധരൻ
പയ്യന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എ.പി. ഗംഗാധരൻ മത്സരിക്കും.തൃച്ചംബരം സ്വദേശിയാണ്. 2000 വരെ രാഷ്ട്രീയ സ്വയം സേവക സംഘം തളിപ്പറമ്പ താലൂക്ക് കാര്യവാഹക് , തുടർന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 10 വർഷം തളിപ്പറമ്പ നഗരസഭാംഗം ആയിരുന്നു. 2016 ൽ ഇരിക്കൂറിലും 2021 ൽ തളിപ്പറമ്പിലും എൻഡിഎ സ്ഥാനാർഥിയായിരുന്നു. ഭാര്യ: റീന. മക്കൾ: രോഹിത്, ഡോ. സ്നേഹിത്.
Tags : BJP candidates nattuvishesham local news