x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട്‌ ചോ​ർ​ച്ച​യെ​ ചൊല്ലി ബി​ജെ​പി നേ​താ​ക്ക​ളു​ടെ പോ​ര്


Published: May 12, 2026 06:18 AM IST | Updated: May 12, 2026 06:18 AM IST

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ട്‌ ചോ​ർ​ന്ന​തി​നെ​ച്ചൊ​ല്ലി ബി​ജെ​പി ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ൽ നേ​താ​ക്ക​ൾ ത​മ്മി​ൽ ക​ണ​ക്കു​ക​ൾ നി​ര​ത്തി പൊ​രി​ഞ്ഞ​പോ​ര്. വ​ൻ വോ​ട്ട്‌ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്‌ ഫ​ണ്ടി​ൽ വ​ലി​യ ത​ട്ടി​പ്പ്‌ ന​ട​ന്നെ​ന്നും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മി​ക്ക മ​ണ്ഡ​ല​ത്തി​ലും 5000 വോ​ട്ടു​വ​രെ ചോ​ർ​ന്നി​ട്ടു​ണ്ട്‌.

ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. നേ​തൃ​മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്നും ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്‌ ന​ൽ​കു​ന്നു. ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വം ബി​ജെ​പി​യെ പ​രാ​ജ​യ​ത്തി​ന്‍റെ പ​ടു​കു​ഴി​യി​ലേ​ക്ക്‌ ത​ള്ളി​യി​ട്ട​വ​രാ​ണ്.

ക​ഴി​വും പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള​വ​രെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നു മാ​റ്റി നി​ർ​ത്തി. പാ​ർ​ല​മെ​ന്‍റ് , ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു ല​ഭി​ച്ച വോ​ട്ട്‌ കു​ന്ന​ത്തൂ​ർ, ച​വ​റ, പ​ത്ത​നാ​പു​രം, ച​ട​യ​മം​ഗ​ലം, തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ഭി​ച്ചി​ല്ലെ​ന്നും ഈ ​വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ന്‍റെ പെ​ട്ടി​യി​ലേ​ക്ക്‌ പോ​യെ​ന്നും ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പി​നും വോ​ട്ടെ​ണ്ണ​ലി​നും ശേ​ഷം ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.


പ​ത്ത​നാ​പു​ര​ത്ത്‌ ബി​ജെ​പി വോ​ട്ടു​ക​ളാ​ണ്് യു​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ന് സ​ഹാ​യി​ച്ച​തെ​ന്ന്‌ എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യും കേ​ര​ള കോ​ൺ​ഗ്ര​സ്‌ ബി ​ചെ​യ​ർ​മാ​നു​മാ​യ കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റും കു​റ്റ​പ്പെ​ടു​ത്തി.

Tags : nattu vishesham BJP leaders fight

Recent News

Corehub Up