തുറവൂർ: നെൽ കൃഷിയും പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ. ബ്ലോക്ക് പഞ്ചായത്തിൽ വിളിച്ചുകൂട്ടിയ കൃഷി ഓഫീസർ മാരുടെയും പാടശേഖര സമിതിക്കാരുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1662 ഹെക്ടർ പാടം ഉണ്ടായിരുന്ന ബ്ലോക്ക് പരിധിയിൽ നെൽവയൽ ചുരുങ്ങുകയും നെൽകൃഷിയും പച്ചക്കറി കൃഷിയും പാടെ നശിക്കുകയും ചെയ്തു. ഒരു നെല്ലും മീനും പദ്ധതി ക്രിയാന്മകമായി നടപ്പാക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അരൂർ,എഴുപുന്ന, കോടംത്തുരുത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, എന്നി പഞ്ചായത്തുകളിലെ പടശേകരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന അവലോകനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു വാവ്കാട്. എം.എൻ. സിമിൽ, വി.കെ. ഗൗരീശൻ, തങ്കമണി എന്നിവർ പങ്കെടുത്തു.
Tags : Block Panchayat to vegetable farming Nattuvishesham Districte news