x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്യാ​ഹി​ത വി​ഭാ​ഗം ത​ട​ഞ്ഞ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​ം: ആ​ശു​പ​ത്രി സം​ര​ക്ഷ​ണസ​മി​തി

വെബ് ഡെസ്ക്
Published: August 1, 2026 03:02 AM IST | Updated: August 1, 2026 03:02 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: യു​എ​ൻ​എ സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗത്തിന്‍റെ പ്ര​വേ​ശ​നക​വാ​ടം ത​ട​ഞ്ഞ​ന​ട​പ​ടി തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി. പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ജീ​വ​ൻ പ​ണ​യംവ​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഇ​ത്ത​രം അ​ക്ര​മ​സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തിരേ അ​ടി​യ​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മി​തി മാ​നേ​ജ്മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​ൻ​എ​യു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ൽനി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ ഹൈ​ക്കോ​ട​തി വി​ധി​യെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് സ​മ​രം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തിരേ തൃ​ശൂ​രി​ലെ പൊ​തു​സ​മൂ​ഹം ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

മി​നി​മം വേ​ത​ന വ​ർ​ധ​ന​വി​നുവേ​ണ്ടി സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും ക​ള​ക്ട​റേ​റ്റു​ക​ളി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​നുപ​ക​രം, ബി​ഷ​പ്ഹൗ​സി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കും സ​മ​രം ന​ട​ത്തു​ന്ന​വ​രു​ടെ യ​ഥാ​ർ​ഥല​ക്ഷ്യം മി​ഷ​ൻ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി​ക്കു​ക എ​ന്ന​താ​ണെ​ന്നു സ​മി​തി ആ​രോ​പി​ച്ചു.

തൃ​ശൂ​രി​ൽ മ​റ്റു പ​ല ആ​ശു​പ​ത്രി​ക​ളി​ലും കു​റ​ഞ്ഞ വേ​ത​നം ന​ൽ​കു​മ്പോ​ൾ അ​വി​ടെ​യൊ​ന്നും സ​മ​രം ചെ​യ്യാ​തി​രി​ക്കു​ക​യും, താ​ര​ത​മ്യേ​ന കൂ​ടി​യ ശ​മ്പ​ളം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന യു​എ​ൻ​എ, വി​ശ്വാ​സി​ക​ളു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, ഏ​കോ​പ​നസ​മി​തി സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു, ഷെ​വ. അ​ഡ്വ. ബി​ജു കു​ണ്ടു​കു​ളം, ജോ​ജു മ​ഞ്ഞി​ല, ജോ​ർ​ജ് ചി​റ​മ്മ​ൽ, എ​ൻ.​പി. ജാ​ക്സ​ൺ, അ​ലോ​ഷ്യ​സ് കു​റ്റി​ക്കാ​ട്ട്, ഡി​ൽ​ജോ ത​ര​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : condemnable NattuVishasham DistrictNews

Recent News

Corehub Up