x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചികിത്സയ്ക്ക് കൈക്കൂലി: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോറി​യ​ത്തി​ലെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 30, 2026 10:56 PM IST | Updated: July 30, 2026 10:56 PM IST

ര​ജ​നീ​ഷ്

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ ചി​കി​ത്സ​യ്ക്ക് കൈ​ക്കൂ​ലി വാ​ങ്ങി​യ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ൻ​എ​ച്ച്എം ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി ര​ജ​നീ​ഷി(53)നെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ പ്രോ​ജ​ക്‌​ട് സീ​റോ​യു​ടെ ഭാ​ഗ​മാ​യി​വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം, കോ​ട്ട​യം വി​ജി​ല​ൻ​സ് എ​സ്പി ആ​ർ. ബി​നു എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫി​സി​യോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രി​ൽനി​ന്ന് പ​ണം വാ​ങ്ങു​ന്ന​താ​യു​ള്ള നി​ര​ന്ത​ര പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം പ​രാ​തി​ക്കാ​രി​ക്കു ന​ൽ​കി​യി​രു​ന്ന 1000 രൂ​പ ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ചി​കി​ത്സാ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് രോ​ഗി​ക​ൾ​ക്ക് ബു​ക്കു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഈ ​ബു​ക്കിൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വ​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു രീ​തി. വി​ജി​ല​ൻ​സ് കൊ​ടു​ത്ത​യ​ച്ച 1000 രൂ​പ കൂ​ടാ​തെ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ഇ​യാ​ളി​ൽനി​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് എ​സ്പി കെ.​വി. ബെ​ന്നി, സി​ഐ മാ​രാ​യ ഷൈ​ജു ഇ​ബ്രാ​ഹിം, പ്ര​ശാ​ന്ത് കു​മാ​ർ, നി​സാ​മു​ദീ​ൻ, ജിം​സ്റ്റ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൈ​ക്കൂ​ലി ഇ​ല്ല​ങ്കി​ൽ ചി​കി​ത്സ​യി​ല്ല

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക്കാ​രി​യു​ടെ മാ​താ​വി​ന് സ്ട്രോ​ക്ക് ഉ​ണ്ടാ​യ​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഫി​സി​യോ​തെ​റാ​പ്പി നി​ർ​ദേ​ശി​ച്ചു. ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യു​ന്ന​തി​നാ​യി നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോറി​യ​ത്തി​ൽ ക​ഴി​ഞ്ഞ ജൂ​ൺ പ​കു​തി​യോ​ടെ എത്തി. എ​ന്നാ​ൽ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ര​ജ​നീ​ഷ് ചി​കി​ത്സ ആ​രം​ഭി​ച്ച ദി​വ​സം മു​ത​ൽ കൃ​ത്യ​മാ​യി ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​ പ​രാ​തി​ക്കാ​രി ഇ​തേ​ക്കു​റി​ച്ച് മ​റ്റ് രോ​ഗി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ചി​കി​ത്സ ലഭിക്കണമെങ്കിൽ ദി​വ​സ​വും 500 രൂ​പ വീ​തം ര​ജ​നീ​ഷി​ന് ന​ൽ​ക​ണ​മെ​ന്നും ഇതു ന​ൽ​കാ​ത്ത രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യി​ല്ലാ​യെ​ന്നും അ​റി​ഞ്ഞു

തു​ട​ർ​ന്ന് ര​ജ​നീ​ഷ​നെ ക​ണ്ട​പ്പോ​ൾ ദി​വ​സവും 500 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും അ​ടു​ത്ത ദി​വ​സം വ​രു​മ്പോ​ൾ ര​ണ്ട് ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കാ​യു​ള്ള 1000 രൂ​പ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കൈ​ക്കൂ​ലി ന​ൽ​കി കാ​ര്യം സാ​ധി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന പ​രാ​തി​ക്കാ​രി ഈ ​വി​വ​രം ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ജി​ല​ൻ​സ് സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. തുടർന്ന് പ​രാ​തി​ക്കാ​രി​യി​ൽനി​ന്ന് 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ​ ര​ജ​നീ​ഷി​നെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടുകയായിരുന്നു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up