x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ഹി​തം മ​ന​സി​ലാ​ക്കി​യു​ള്ള ബ​ജ​റ്റ്: എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍


Published: June 21, 2026 06:15 AM IST | Updated: June 21, 2026 06:15 AM IST

ക​ല്‍​പ്പ​റ്റ: ജ​ന​ഹി​തം മ​ന​സി​ലാ​ക്കി​യും സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​വാ​യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി​യു​മു​ള്ള ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു.

ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. വ​യ​നാ​ട് ട്രൈ​ബ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് 50 കോ​ടി രൂ​പ​യും ന​ഞ്ച​ന്‍​ഗോ​ഡ്-​നി​ല​മ്പൂ​ര്‍ റെ​യി​ല്‍ പാ​ത​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ബ​ത്തേ​രി ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​നും ര​ണ്ട് കോ​ടി രൂ​പ വീ​ത​വും ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ച മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക പ്ര​ശം​സ അ​ര്‍​ഹി​ക്കു​ന്നു​ണ്ട്.

വ​യ​നാ​ട​ന്‍ ജ​ന​ത നേ​രി​ടു​ന്ന യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന്‍റെ പ​രി​ഹാ​ര​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കു​ടൂ​ത​ല്‍ ശ്ര​ദ്ധ പ​തി​യേ​ണ്ട​തു​ണ്ട്. ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ചു​രം ബൈ​പാ​സും പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ റോ​ഡും യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത് യാ​ത്രാ​ദു​രി​തം ഒ​ഴി​വാ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും. റോ​ഡ് ഇ​ത​ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത ജി​ല്ല​യാ​ണ് വ​യ​നാ​ട്.

കോ​ഴി​ക്കോ​ടി​നും വ​യ​നാ​ടി​നും ഇ​ട​യി​ല്‍ ച​ര​ക്കു​നീ​ക്ക​ത്തി​നും ചി​കി​ത്സ ആ​വ​ശ്യ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മ​റ്റും മു​ഖ്യ​മാ​യും താ​മ​ര​ശേ​രി ചു​രം വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ഓ​ട​ണം. ചു​ര​ത്തി​ല്‍ മ​ഴ​ക്കാ​ല​ത്തും വി​നോ​ദ​യാ​ത്രാ സം​ഘ​ങ്ങ​ള്‍ ഒ​ഴു​കു​ന്ന വേ​ള​ക​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. ദേ​ശീ​യ​പാ​ത 766ന്‍റെ ഭാ​ഗ​മാ​യ ചു​ര​ത്തി​ല്‍ കു​ടു​ങ്ങി പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക പാ​ത പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് വ​ര്‍​ഷ​ങ്ങ​ളെ​ടു​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബൈ​പാ​സും ബ​ദ​ല്‍ പാ​ത​യും അ​നി​വാ​ര്യ​ത​യാ​ണ്.

ചു​രം ബ​ദ​ല്‍ പാ​ത​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ​യെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​ഴി​ത്തോ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ഴി. ഇ​തി​ന്‍റെ പ്രാ​ഥ​മി​ക ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യ​താ​ണ്. അ​ന്തി​മ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നും പ്ര​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണം.

2011ല്‍ ​യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ് ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ബൈ​പാ​സ്. കു​റ​ഞ്ഞ ചെ​ല​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​വു​ന്ന​താ​ണ് ഈ ​റോ​ഡ് പ്ര​വൃ​ത്തി. ബൈ​പാ​സി​ന് ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് വ​ന​ഭൂ​മി​യി​ലൂ​ടെ ന​ട​ത്തേ​ണ്ട​ത്.

വി​ള​ക​ള്‍ ത​റ​വി​ല നി​ശ്ച​യി​ച്ച് സം​ഭ​രി​ക്കാ​നും അ​തു​വ​ഴി വി​പ​ണി​യി​ല്‍ ഇ​ട​പെ​ടാ​നും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​പ്പ​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up