x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ര​ക്കു​പ്പ പാ​ലം: ജ​ന​പ്ര​തി​നി​ധി, ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി


Published: June 18, 2026 06:03 AM IST | Updated: June 18, 2026 06:03 AM IST

ബൈ​ര​ക്കു​പ്പ പാ​ലം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ജ​ന​പ്ര​തി​നി​ധി-​ഉ​ദ്യേ​ാഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ.

പു​ൽ​പ്പ​ള്ളി: നി​ർ​ദ്ദി​ഷ്ട ബൈ​ര​ക്കു​പ്പ പാ​ലം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഉ​ദ്യോ​ഗ​സ്ഥ, ജ​ന​പ്ര​തി​നി​ധി സം​ഘം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. പി​ഡ​ബ്ല്യു​ഡി, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി, റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും പ്രാ​ദേ​ശി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തെ അ​പ്രോ​ച്ച് റോ​ഡി​നു​വേ​ണ്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. സ്വ​കാ​ര്യ ഭൂ​മി​യോ കെ​ട്ടി​ട​ങ്ങ​ളോ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മോ​യെ​ന്നും സം​ഘം പ​രി​ശോ​ധി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് സം​ഘം ത​യാ​റാ​ക്കും. പാ​ലം വ​ന്നു​ക​ഴി​ഞ്ഞാ​ൽ 300 മു​ത​ൽ 400 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡാ​ണ് നി​ർ​മി​ക്കേ​ണ്ടി​വ​രി​ക. ര​ണ്ടു​വ​രി പാ​ത​യാ​ണെ​ങ്കി​ൽ 30 മീ​റ്റ​റോ​ളം സ്ഥ​ലം ആ​വ​ശ്യ​മു​ണ്ട്. ഒ​ന്പ​ത് മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഇ​വി​ടെ നി​ല​വി​ൽ റോ​ഡു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​വ​ശ​ത്തു​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ നി​ല​വി​ലു​ള്ള റോ​ഡി​നേ​ക്കാ​ൾ അ​ഞ്ച് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലാ​വും അ​പ്രോ​ച്ച് റോ​ഡ് വ​രി​ക. ഇ​ത് സം​ബ​ന്ധി​ച്ച ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി പി​ഡ​ബ്ല്യു​ഡി ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് ഉ​ട​ൻ കൈ​മാ​റും.

ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ ബി. ​പ്ര​ശാ​ന്ത്, പി​ഡ​ബ്ല്യു​ഡി എ​ൻ​എ​ച്ച് വി​ഭാ​ഗം അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നി​ധി​ൽ ല​ക്ഷ്മ​ണ്‍, അ​സി. എ​ൻ​ജി​നി​യ​ർ കെ.​ആ​ർ. രാ​ഘേ​ഷ്, പി​ഡ​ബ്ല്യു​ഡി അ​സി. എ​ൻ​ജി​നി​യ​ർ സാ​റ്റീ​ഷ് സൈ​മ​ണ്‍, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗി​രി​ജാ കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഫാ. ​എ​ബി​ൻ കു​ന്ന​പ്പ​ള്ളി,

മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, പി.​കെ. ജോ​ണി, പി.​എ. പ്ര​കാ​ശ​ൻ, ബീ​ന ജോ​സ്, എം.​എ. അ​സീ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​നി സ​ണ്ണി, പി.​കെ. രാ​ജ​ൻ, മി​നി ജ​യിം​സ്, ലിം​ന ഷി​നോ​യ്, സു​ജാ​ത രാ​ജു, സു​മ മാ​ധ​വ​ൻ, ലി​ബി​ൻ ദി​ലി​പ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ സു​നി​ൽ പാ​ല​മ​റ്റം, മ​നോ​ജ് ക​ടു​പ്പി​ൽ, ഷി​നോ​യ് മാ​ത്യു എ​ന്നി​വ​ർ പ​രി​ശോ​ധ​നാ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up