വോട്ടെടുപ്പ് പൂർത്തിയായതിനുശേഷം വോട്ടിംഗ് മെഷീനടക്കമുള്ള പോളിംഗ് സാമഗ്രികൾ തിരിച്ചേല്പിക്കാൻ തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിലേക്കു വരുന്ന ഉദ്യോഗസ്ഥർ.
തൃശൂർ: തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ ചെന്പുക്കാവ് ഹോളിഫാമിലി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയതു. എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാനി മണ്ഡലത്തിലെ പന്താവൂർ ജനത സ്കൂളിൽ വോട്ടുചെയ്തു. എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലാണ് വോട്ട് ചെയ്തത്.
മണലൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ്കുമാർ കേരളവർമ കോളജിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഗുരുവായൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ ചെന്പുക്കാവ് എംടിഐയിലെ ബൂത്തിൽ വോട്ട് ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവൻ സെന്റ് ക്ലയേഴ്സ് ഗേൾസ് കോണ്‍വെന്റ് സ്കൂളിലാണ് വോട്ടുചെയ്തത്.
Tags : Candidates nattuvishesham local news