x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കു​റ​വിൽ കർഷകർക്ക് ആശങ്ക

വെബ് ഡെസ്ക്
Published: September 3, 2026 05:11 AM IST | Updated: September 3, 2026 05:11 AM IST

ജ​ല​നി​ര​പ്പ് താ​ഴ്ന്നുതുടങ്ങിയ പോ​ത്തു​ണ്ടി ഡാം.

നെ​ന്മാ​റ: മ​ഴ ദു​ർ​ബ​ല​മാ​യ​തോ​ടെ നെ​ന്മാ​റ മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ട​രു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യ​തും ജ​ല​സേ​ച​ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ പോ​ത്തു​ണ്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 40.5 അ​ടി​യി​ലേ​ക്ക് താ​ഴ്ന്ന​തും ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

55 അ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പോ​ത്തു​ണ്ടി ഡാ​മി​ൽ നി​ല​വി​ൽ 40.5 അ​ടി മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പു​ള്ള​ത്. നെ​ൽ​കൃ​ഷി ക​തി​രു​വ​രു​ന്ന നി​ർ​ണാ​യ​ക വ​ള​ർ​ച്ചാ​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​ത് വി​ള​വെ​ടു​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഈ ​ഘ​ട്ട​ത്തി​ൽ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞാ​ൽ ക​തി​രി​ന്‍റെ വ​ള​ർ​ച്ച​യെ​യും നെ​ല്ലി​ന്‍റെ ഗു​ണ​മേ​ന്മ​യെ​യും ബാ​ധി​ക്കു​മെ​ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ എ​ലി​ശ​ല്യ​വും വ​ർ​ധി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​ര​ൾ​ച്ച​യും വി​ള​ക​ൾ ഉ​ണ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ നെ​ല്ലി​യാ​മ്പ​തി വ​ന​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ പോ​ത്തു​ണ്ടി ഡാ​മി​ലേ​ക്ക് എ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വും കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി പോ​ത്തു​ണ്ടി ഡാ​മി​ൽ​നി​ന്ന് ദി​വ​സേ​ന ന​ല്ല അ​ള​വി​ൽ വെ​ള്ളം എ​ടു​ക്കു​ന്ന​തും ജ​ല​നി​ര​പ്പ് കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കു​ടി​വെ​ള്ള ആ​വ​ശ്യ​വും ജ​ല​സേ​ച​ന ആ​വ​ശ്യ​വും ഒ​രേ​സ​മ​യം പ​രി​ഗ​ണി​ച്ച് ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ക​ർ​ഷ​ക​ർ ഉ​യ​ർ​ത്തു​ന്ന​ത്. ല​ഭ്യ​മാ​യ മ​ഴ​വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​നാ​യി ക​നാ​ലു​ക​ൾ എ​ത്ര​യും വേ​ഗം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews

Recent News

Corehub Up