മലപ്പുറം: സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി 15ന് സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള ടേബിൾ ടോപ് എക്സർസൈസ് പൊന്നാനി ഫിഷറീസ് ജിഎൽപി സ്കൂളിൽ നടത്തി.
തീരദേശവാസികളെ സുനാമി നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ "സുനാമി റെഡി പ്രോഗ്രാ’മിന്റെ മൂന്നാം ഘട്ടമാണ് മോക്ക് ഡ്രിൽ.
ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാർഡ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ്ഥാപനങ്ങൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് താലൂക്ക് തല ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ, സിവിൽ ഡിഫൻസ്, ആപ്ത മിത്ര, ആശ, കുടുംബശ്രീ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ "സീറോ റിസ്ക് ’ മോക്ക് ഡ്രിൽ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ടേബിൾ ടോപ് എക്സർസൈസ് സംഘടിപ്പിച്ചത്.
15ന് വെളിയങ്കോട് പഞ്ചായത്തിൽ 18-ാം വാർഡിലെ തണ്ണിത്തുറ സെന്ററിലാണ് മോക് ഡ്രിൽ നടക്കുക. ഫിഷറീസ് എൽപി സ്കൂളാണ് അസംബ്ലി പോയിന്റ്. ഇൻസിഡന്റ് കമാൻഡ്മെന്റ് സംവിധാനം താലൂക്ക് എമർജൻസി ഓപറേഷൻ സെന്ററിൽ പ്രവർത്തിക്കും.
യോഗത്തിൽ വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രിൻസി നെല്ലിക്കൽ, പ്രിയ, നൗഫൽ പൂക്കൈത, വിവിധ വാർഡംഗങ്ങൾ, പൊന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ.ഗോപാലകൃഷ്ണൻ, തിരൂർ, പൊന്നാനി ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, പൊലിസ് ഉദ്യോഗസ്ഥർ, ഹസാർഡ് അനലിസ്റ്റ് ടി.എസ്.ആദിത്യ, ആരോഗ്യം, കോസ്റ്റ് ഗാർഡ്, സിവിൽ ഡിഫെൻസ്, ഫിഷറീസ്, പിആർഡി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഫിഷറീസ് സ്കൂൾ എച്ച്എം ക.വിതമണി എന്നിവർ പങ്കെടുത്തു.
മോക് ഡ്രില്ലുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് അവബോധം നൽകുന്നതിനായി 10ന് പൊന്നാനി ഫിഷറീസ് ജിഎൽപി സ്കൂളിൽ ബോധവത്കരണം സംഘടിപ്പിക്കും.
Tags : Nattuvishesham Districtnews Deepikanews Tsunami mock