x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ത​ക്കു​ന്നി​ല്‍ പ​ക​ല്‍​വീ​ട് വ​രു​ന്നു; അ​നു​മ​തി ന​ല്‍​കി ന​ഗ​ര​സ​ഭ

വെബ് ഡെസ്ക്
Published: September 3, 2026 05:15 AM IST | Updated: September 3, 2026 05:15 AM IST

നി​ല​മ്പൂ​ര്‍: ച​ന്ത​ക്കു​ന്നി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ക​ല്‍വീ​ട് ഒ​രു​ക്കാ​ന്‍ ന​ഗ​ര​സ​ഭാ തീ​രു​മാ​നം. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കൂ​മ​ഞ്ചേ​രി ഷൗ​ക്ക​ത്ത​ലി​യാ​ണ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്ന സ്ഥ​ലം ച​ന്ത​ക്കു​ന്നാ​ണ്.
വ​ര്‍​ഷ​ങ്ങ​ളാ​യി ച​ന്ത​ക്കു​ന്നി​ലെ വാ​ട​കക്കെ​ട്ടി​ട​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ക​ല്‍​വീ​ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.​നി​ല​വി​ല്‍ മ​യ്യ​ന്താ​നി​യി​ലെ പ​ക​ല്‍ വീ​ട്ടി​ലേ​ക്കാ​ണ് ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്തെ വ​യോ​ജ​ന​ങ്ങ​ള്‍ പോ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ന്ത​ക്കു​ന്നി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ​ക​ല്‍ വീ​ട് വേ​ണ​മെ​ന്ന് ഷൗ​ക്ക​ത്ത​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മും​താ​സ് ബാ​ബു പ്ര​മേ​ത്തെ പി​ന്‍​താ​ങ്ങി. താ​ത്കാ​ലി​ക​മാ​യി ച​ന്ത​ക്കു​ന്ന് - ബം​ഗ്ലാ​വ് റോ​ഡി​ലെ വാ​ട​കക്കെ​ട്ടി​ട​ത്തി​ല്‍ പ​ക​ല്‍വീ​ട് ആ​രം​ഭി​ക്കും. പി​ന്നീ​ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. നി​ല​മ്പൂ​രി​ല്‍ നി​ല​വി​ല്‍ ര​ണ്ട് പ​ക​ല്‍ വീ​ടു​ക​ളാ​ണു​ള്ള​ത്. ഒ​ന്ന് മ​യ്യ​ന്താ​നി​യി​ലും മറ്റൊ​ന്ന് നി​ല​മ്പൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻഡ് കെ​ട്ടി​ട​ത്തി​ലും.

Tags : Nattuvishesham Districtnews Deepikanews Day-care centre

Recent News

Corehub Up