x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽപിജി സി​ലി​ണ്ട​റു​ക​ളു​മാ​യി വ​ന്ന ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചുക​യ​റി


Published: June 20, 2026 04:50 AM IST | Updated: June 20, 2026 04:50 AM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യു​ടെ ടാ​ങ്കി​ൽ നി​ന്ന് ഡീ​സ​ൽ ശേ​ഖ​രി​ക്കു​ന്നു.

ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര​യി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മാ​യി വ​ന്ന ലോ​റി​യി​ലേ​യ്ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു ക​യ​റി. ലോ​റി​യു​ടെ ഇ​ന്ധ​ന ടാ​ങ്കി​ൽ നി​ന്ന് ഡീ​സ​ൽ ചോ​ർ​ന്നെ​ങ്കി​ലും അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വാ​ങ്കു​ളം ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​ർ ഉ​ദ​യം​പേ​രൂ​ർ ഐ​ഒ​സി പ്ലാ​ന്‍റി​ൽ നി​ന്ന് നി​റ​ച്ച ഗ്യാ​സ് സി​ല​ണ്ടറു​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റ്റൊ​രു കാ​റി​ലു​മി​ടി​ച്ചാ​ണ് നി​ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ഇ​ന്ധ​ന​ടാ​ങ്ക് പൊ​ട്ടി ഡീ​സ​ൽ ചോ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്‌​ഥാ​പ​ന​ത്തി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​മെ​ത്തി​ച്ച് റോ​ഡി​ൽ പ​ട​ർ​ന്ന ഡീ​സ​ലി​ലേ​ക്ക് അ​ടി​ച്ചു.

പി​ന്നാ​ലെ മു​ള​ന്തു​രു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്‌​ഥ​ല​ത്തെ​ത്തി ലോ​റി​യി​ലെ ഡീ​സ​ൽ പൂ​ർ​ണ​മാ​യും ശേ​ഖ​രി​ച്ച ശേ​ഷം വാ​ഹ​ന​ങ്ങ​ൾ മാ​റ്റി.കാ​റോ​ടി​ച്ചി​രു​ന്ന കു​റ​പ്പ​ന്ത​റ സ്വ​ദേ​ശി കെ.​എ​ൽ. ജോ​ണി​ന് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up