x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ലി​പ്പു​ഴ​യി​ല്‍ ഒ​ഴു​കി​പ്പോ​യ കാ​ര്‍ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 11, 2026 01:14 AM IST | Updated: August 11, 2026 01:14 AM IST

മ​ണ​ലി പു​ഴ​യി​ലെ മ​ട​വാ​ക്ക​ര കാ​ച്ച​ക്ക​ട​വി​ല്‍ ഒ​ഴു​കി​പ്പോ​യ കാ​ര്‍.

പാ​ലി​യേ​ക്ക​ര: മ​ണ​ലി​പ്പു​ഴ​യി​ലെ മ​ട​വാ​ക്ക​ര കാ​ച്ച​ക്ക​ട​വി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​ഴു​കി​പ്പോ​യ കാ​ര്‍ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​കഴി​ഞ്ഞ് അ​പ​ക​ടം​ന​ട​ന്ന ക​ട​വി​ന് 200 മീ​റ്റ​ര്‍ മാ​റി​യാ​ണ് കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ പ​ന​യി​ല്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ന്ന നി​ല​യി​ലാ​ണ്. എ​തി​ര്‍​വ​ശ​ത്തെ പു​ഴ​യോ​ര​ത്ത് ചൂ​ണ്ട​യി​ടാ​ന്‍ എ​ത്തി​യ​വ​രാ​ണ് കാ​ര്‍ ക​ണ്ട​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​ഴു​കി​പ്പോ​യ​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ചാ​വ​ക്കാ​ട് മം​ന്ദ​ലാം​കു​ന്ന് സ്വ​ദേ​ശി സി​നാ​ന്‍ പു​ഴ​യി​ലേ​ക്കു​മ​റി​ഞ്ഞ കാ​റി​ല്‍​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.
ആ​ലു​വ​യി​ല്‍ സ്വ​കാ​ര്യ കോ​ള​ജി​ലെ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​യാ​യ സി​നാ​ന്‍ വീ​ട്ടി​ല്‍​നി​ന്ന് കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബ ടീം ​അ​ഞ്ച​ര​മ​ണി​ക്കൂ​ര്‍ തെ​ര​ഞ്ഞി​ട്ടും കാ​ര്‍ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ​യാ​ണ് കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്ത​ദി​വ​സം ക്രെ​യി​ന്‍ എ​ത്തി​ച്ച് കാ​ര്‍ ഉ​യ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

 

Tags : Nattuvishesham Districtnews Car swept

Recent News

Corehub Up