സസ്റുദീന്.
പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്
കരുവാരകുണ്ട്: വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് യുവതിയെ സഹായിച്ച ബന്ധുക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കേരള പാറമ്മല്ത്തൊടിക നസ്റുദീന്‍ (33) ആണ് വധശ്രമത്തിന് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം ആറിന് പാന്തറ മുക്കട്ടയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ പിതൃ സഹോദരന് പള്ളിത്തൊടിക ഹാരിസിനാണ് പരിക്കേറ്റത്. കത്തിക്കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുനതിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നസ്റുദീന്‍ മര്‍ദിക്കുന്നതിനെതിരേ യുവതി നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതിയുടെ മറ്റൊരു ബന്ധുവും കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി. ഷൗക്കത്തലിയെ പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ അപായപ്പെടുത്താനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. കഞ്ചാവ് കേസ് അടക്കം അഞ്ച് കേസുകളില്‍ പ്രതിയാണ് നസ്റുദീന്‍.
പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. നസ്റുദീന്റെ പരാതിയില്‍ ഹാരിസിനെതിരേയും കേസെടുത്തിട്ടുണ്ട്.