പ്രതീകാത്മക ചിത്രം
മാനന്തവാടി: കര്‍ക്കടകവാവുബലി ദിനമായ നാളെ തിരുനെല്ലി ക്ഷേത്രത്തില്‍ എത്തുന്നവരുടെ തിരക്കും വാഹനങ്ങള്മൂലമുണ്ടാവുന്ന ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പി ഷജു ജോസഫ് അറിയിച്ചു.
സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ക്ഷേത്രത്തിലേക്ക് സര്‍വീസ് നടത്തും. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങള്‍ കാട്ടിക്കുളം തെറ്റ്റോഡ് വഴിയാണ് കടത്തിവിടുക. ആളുകളെ ബസ് സ്റ്റോപ്പിനു സമീപം ഇറക്കിയ ശേഷം വാഹനങ്ങള്‍ നിട്ടറപാലം റോഡില്‍ പാര്‍ക്ക് ചെയ്യണം. ബലിതര്‍പ്പണം കഴിഞ്ഞു മടങ്ങുന്നവരെ ദേവസ്വം ഏര്‍പ്പാടാക്കുന്ന വാഹനത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തിക്കും.
ബലിതര്‍പ്പണം കഴിഞ്ഞു തിരിച്ചുപോകുന്ന ചെറിയ വാഹനങ്ങള്‍ കരിമം പാലം വഴിയും വലിയ വാഹനങ്ങള്‍ നിട്ടറപാലം കഴിഞ്ഞ ഉടനെയുള്ള പച്ചങ്ങി കൊല്ലിമൂല അറവനാഴി റോഡ് വഴിയും പോത്തുമൂല പനവല്ലി റോഡില്‍ പ്രവേശിച്ച് കാട്ടിക്കുളത്തെത്തണം. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡരികുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews One-way