സൗജന്യ രോഗനിർണയ ക്യാമ്പിൽനിന്ന്.
ഇരിട്ടി: കുടുംബാരോഗ്യ കേന്ദ്രം ആറളം ഫാമും, ആറളം ഫാം ടിആർഡിഎമ്മും സംയുക്തമായി പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് സൗജന്യ മഞ്ഞപ്പിത്തം, ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി. ആറളം പഞ്ചായത്ത് അംഗം സുജാത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്.എ. അശ്വതി അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം ആറളം ഫാം ജെഎച്ച്ഐ കിരൺ എം. ജോയ് ബോധവത്കരണ ക്ലാസ് എടുത്തു. ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകരായ അമല, പ്രീതി, ഫസ്ന, അക്ഷര എന്നിവർ നേതൃത്വം നൽകി. പരിശോധനക്ക് ഒപ്പം ബിപി, ഷുഗർ പരിശോധനകൾ നടത്തി മരുന്നും നൽകി. ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം ഊരുമിത്രങ്ങളായ കവിത, നിഷ, ജലജ, അനിത, ശ്രുതി എന്നിവരും ക്യാമ്പിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Free diagnostic