കെഎസ്കെടിയു ഇരിട്ടി വില്ലേജ് സമ്മേളനം ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: ക്ഷേമപെൻഷനുകൾ നേരത്തെ വിതരണം ചെയ്തത് പോലെ സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചു നൽകണമെന്ന് കർഷക തൊഴിലാളി യൂണിയൻ ഇരിട്ടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഷാജി കരിപ്പായി യോഗം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സുമ സുധാകരൻ അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി ആർ.കെ. ഷൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം മനോഹരൻ കൈതപ്രം, കെ. സുരേഷ്, എം. നിഖിലേഷ്, പി.ബി. സദാനന്ദൻ, എ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ആർ.കെ. ഷൈജു -സെക്രട്ടറി, പി.ബി. സദാനന്ദൻ, ഇ.കെ. ബാലകൃഷ്ണൻ- ജോ. സെക്രട്ടറിമാർ, സുമ സുധാകരൻ -പ്രസിഡന്റ്, പി.വി. പ്രേമവല്ലി, പി. ശ്രീജ -വൈസ് പ്രസിഡന്റുമാർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham Districtnews Welfare