x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യദി​ന പ​രേ​ഡി​ൽ 24 പ്ല​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും

വെബ് ഡെസ്ക്
Published: August 11, 2026 02:17 AM IST | Updated: August 11, 2026 02:17 AM IST

ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ റി​ഹേ​ഴ്സ​ൽ പ​രേ​ഡിൽനിന്ന്.

ക​ണ്ണൂ​ർ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രേ​ഡി​ൽ 24 പ്ല​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും. പ​രേ​ഡി​ലും നാ​ളെ​യും 13നും ​ന​ട​ക്കു​ന്ന റി​ഹേ​ഴ്സ​ൽ പ​രേ​ഡി​ലും പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​സി​ൽ യാ​ത്രാ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പ് അ​വ​ലോ​ക​നം ചെ​യ്യാ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഡി​ഡി​ഇ മു​ഖേ​ന ആ​ർ​ടി​ഒ ഉ​റ​പ്പു​വ​രു​ത്ത​ണം.

പോ​ലീ​സി​ന്‍റെ നാ​ല് പ്ല​റ്റൂ​ൺ, എ​ക്സൈ​സ്, വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് എ​ന്നി​വ​യു​ടെ ഒ​ന്നു വീ​ത​വും എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി എ​ന്നി​വ​യു​ടെ നാ​ലു വീ​ത​വും എ​സ്പി​സി​യു​ടെ ആ​റ് പ്ല​റ്റൂ​ണു​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ക. ഡി​എ​സ്‌​സി, ആ​ർ​മി സ്കൂ​ൾ, ക​ട​മ്പൂ​ർ സ്കൂ​ൾ എ​ന്നി​വ​രു​ടെ ബാ​ൻ​ഡ് സം​ഘ​വും പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും.​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ലെ​ത്തി നേ​രി​ൽ കാ​ണാം. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി ​വി​ഷ്‌​ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ ഭ​ര​ത് റെ​ഡ്ഢി, റൂ​റ​ൽ എ​സ്പി ഉ​മേ​ഷ്‌ ഗോ​യ​ൽ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Day parade.

Recent News

Corehub Up