ബിജെപി കുന്നമംഗലം മണ്ഡലം കമ്മറ്റി എൻഐടിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ബിജെപി. ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: എൻഐടി ഭരണസമിതിയിലേക്ക് വിവാദ വ്യവസായിയും ഡോളർ കള്ള കടത്തിൽ സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതിയുമായ ലഫീർ മുഹമ്മദിനെ നോമിനേറ്റ് ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി കുന്നമംഗലം മണ്ഡലം കമ്മിറ്റി എൻഐടിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിജെപി. ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്വർണ കള്ളക്കടത്തില്‍ ഈജിപ്ഷ്യൻ പൗരനിൽ നിന്നും ഡോളർ വാങ്ങിയതിനും സ്വപ്ന സുരേഷിനെ വിദേശത്തേക്ക് കടത്താൻ ഓഫർ ചെയ്ത വ്യക്തി എന്ന നിലയിലും ആണ് ലഫീർ മുഹമ്മദിനെ കസ്റ്റംസ് ചോദ്യം ചെയ്തതെന്ന് പ്രകാശ് ബാബു പറഞ്ഞു.
മുസ്ലിം ലീഗ് നേതാവിന്റെ താല്പര്യത്തിന് വഴങ്ങി നിയമിച്ച ലഫീർ മുഹമ്മദിനെ ഭരണ സമിതി യോഗത്തിൽ പങ്കെടുക്കാൻ ബി ജെ പി അനുവദിക്കുകയില്ലെന്നും മുന്നറിയിപ്പ് നല്കി.മണ്ഡലം പ്രസിഡന്റ്സുധീർ കുന്നമംഗലം അധ്യക്ഷത വഹിച്ചുജില്ലാ ജന. സെക്രട്ടറിമാരായ എം. സുരേഷ് , ടി.വി. ഉണ്ണികൃഷ്ണൻ, കെ.സി.വൽസരാജ് , പി.സുനോജ് കുമാർ , പി .സിദ്ധാർത്ഥൻ, എം.വിജിത്ത്, വിന്ധ്യ സുനിൽ എന്നിവർ സംസാരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews protest march.