x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത​ലാ​യി കാ​രി​ത്താ​സ് പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി: പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ നി​യോ​ഗി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 11:03 PM IST | Updated: August 6, 2026 11:03 PM IST

കാ​രി​ത്താ​സ് ആ​ശു​പ​ത്രി ന​ട​പ്പാ​ക്കു​ന്ന ക​രു​ത​ലാ​യി കാ​രി​ത്താ​സ് പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് മ​ന്ത്രി മോ​ന്‍​സ് ജോ​സ

കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി ന​ട​പ്പാ​ക്കു​ന്ന ക​രു​ത​ലാ​യി കാ​രി​ത്താ​സ് പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ നി​യോ​ഗി​ച്ചു. ടീ​മു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ച​ട​ങ്ങ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ നാ​ട്ട​കം സു​രേ​ഷ്, ചാ​ണ്ടി ഉ​മ്മ​ന് , കെ. ​ബി​നി​മോ​ന് , ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടോ​മി കു​രു​വി​ള എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 10 പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ​യാ​ണ് കാ​രി​ത്താ​സ് ആ​ശു​പ​ത്രി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി, കു​മ​ര​കം, ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ഏ​റ്റു​മാ​നൂ​ര്‍, ചെ​ങ്ങ​ളം, മ​ണ​ര്‍​കാ​ട്, കു​മ്മ​നം, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും അ​ടി​യ​ന്ത​ര ചി​കി​ത്സാ സേ​വ​ന​ങ്ങ​ളും ഈ ​ക്യാ​മ്പു​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കും. പ്ര​ള​യ​ദു​രി​തം നേ​രി​ടു​ന്ന ഓ​രോ കു​ടും​ബ​ത്തി​നും സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ​യും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ക​രു​ത​ലോ​ടെ​യു​ള്ള പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​താ​ണ് ക​രു​ത​ലാ​യി കാ​രി​ത്താ​സ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍​ക്ക് പു​റ​മേ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​വും രോ​ഗി​ക​ള്‍​ക്ക് തു​ട​ര്‍​പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഫ്‌​ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​ര്‍, വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സിം​ഗ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ള്‍, ഫാ​ര്‍​മ​സി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍, മ​റ്റ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Caritas

Recent News

Corehub Up