കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളില്‍ നടന്ന സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് മ
കടുത്തുരുത്തി: സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളില്‍ നടന്നുവന്ന സിബിഎസ്ഇ ക്ലസ്റ്റര്‍ 11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. അണ്ടര്‍-14 ബോയ്സില് ജ്യോതി നികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആലപ്പുഴയും അണ്ടര്‍-14 ഗേള്‍സില്‍ രാജഗിരി പബ്ലിക് സ്കൂള്‍ കളമശേരിയും ജേതാക്കളായി.
അണ്ടര്‍-17 ബോയ്സില് സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍ കിളിമലയും ഗേള്‍സില്‍ രാജഗിരി പബ്ലിക് സ്കൂള്‍ കളമശേരിയും ജേതാക്കളായപ്പോള്‍ അണ്ടര്‍-19 ബോയ്സില് ചോയ്സ് സ്കൂള്‍ തൃപ്പൂണിത്തുറയും ഗേള്‍സില്‍ ജ്യോതിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആലപ്പുഴയും വിജയികളായി. സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം യെ്തു.
സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ബിനോ ചേരിയില്‍ ഒഎസ്ബി, പ്രിന്‍സിപ്പൽ രഞ്ജി വില്‍സണ്‍ ചൊക്കാട്ട്, ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് ഓഫീസര്‍ ഫാ. ജിന്‍സ് അലക്സാണ്ടര്‍, കോട്ടയം ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ്, സിബിഎസ്ഇ ഓഫീസര്‍മാര്‍, വിവിധ സ്കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍, രക്ഷിതാക്കള്‍, പിടിഎ എക്സിക്യൂട്ടീവംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews